ദി ബിഗ് ഷോ!!!! ഹോബാര്‍ട്ട് ഹറികെയിന്‍സിനെ തല്ലിയോടിച്ച് മാക്സ്വെൽ

Sports Correspondent

Glennmaxwell

ബിഗ് ബാഷിലെ നോക്ക്ഔട്ട് മത്സരങ്ങളിലെ അവസാന മത്സരത്തിൽ ആളിക്കത്തി ഗ്ലെന്‍ മാക്സ്വെൽ. ഇന്ന് മെൽബേൺ സ്റ്റാര്‍സിന് വേണ്ടി 64 പന്തിൽ 154 റൺസ് നേടിയ മാക്സ്വെല്ലിന്റെ തട്ടുപൊളിപ്പന്‍ ബാറ്റിംഗിന് മുന്നിൽ ഹോബാര്‍ട്ട് ഹറികെയിന്‍സ് ബൗളര്‍മാര്‍ ഓടിയൊളിക്കുന്ന കാഴ്ചയാണ് കണ്ടത്.

2 വിക്കറ്റ് നഷ്ടത്തിൽ 273 റൺസാണ് മെൽബേൺ സ്റ്റാര്‍സ് നേടിയത്. മാക്സ്വെല്ലിന് പിന്തുണയുമായി 31 പന്തിൽ 75 റൺസ് നേടി മാര്‍ക്കസ് സ്റ്റോയിനിസും അടിച്ച് തകര്‍ക്കുകയായിരുന്നു. മാക്സ്വെൽ സ്റ്റോയിനിസ് കൂട്ടുകെട്ട് 54 പന്തിൽ 132 റൺസാണ് നേടിയത്.