കഴിഞ്ഞ 12 മാസമായി മാക്സ്വെല്ലില്‍ നിന്ന് ശ്രദ്ധേയമായ പ്രകടനമില്ല

Sports Correspondent

കഴിഞ്ഞ 12 മാസ കാലത്ത് ഗ്ലെന്‍ മാക്സ്വെല്ലില്‍ നിന്ന് കാര്യമായ പ്രകടനമൊന്നുമില്ലെന്നും അതാണ് താരത്തെ ഇന്ത്യന്‍ ടൂറില്‍ നിന്ന് ഒഴിവാക്കുവാന്‍ കാരണമെന്നും പറഞ്ഞ് ഓസ്ട്രേലിയന്‍ കോച്ച് ജസ്റ്റിന്‍ ലാംഗര്‍. ഏകദിന ടീമിന്റെ ഭാഗമല്ലാത്ത മാക്സ്വെല്ലിന് ബിഗ് ബാഷില്‍ മെല്‍ബേണ്‍ സ്റ്റാര്‍സിന് വേണ്ടി കളിച്ച് മികച്ച പ്രകടനം പുറത്തെടുത്ത് തിരികെ ഓസ്ട്രേലിയന്‍ ടീമിലേക്ക് എത്താനാകുമെന്ന് ലാംഗര്‍ അഭിപ്രായപ്പെട്ടു.

താരത്തിന്റെ കഴിവും മറ്റു കാര്യങ്ങളും പരിഗണിക്കുമ്പോള്‍ താരം ടീമിലുണ്ടാകണമെന്നാണ് ഏവരും ആഗ്രഹിക്കുന്നതെങ്കിലും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ താരം അത്ര മികച്ച ഫോമിലല്ല. അതും പരിഗണിക്കപ്പെടേണ്ടതാണെന്ന് ലാംഗര്‍ വ്യക്തമാക്കി.