മാഞ്ചസ്റ്റർ യുണൈറ്റഡുമായി വേർപിരിഞ്ഞ സ്ട്രൈക്കർ മേസൺ ഗ്രീൻവുഡിനെ ലാലിഗ ക്ലബായ ഗെറ്റഫെ സ്വന്തമാക്കി. ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസം ഒരു ലോൺ കരാറിൽ ആണ് ഗെറ്റഫെ താരത്തെ ടീമിലേക്ക് എത്തിച്ചത്. ഗ്രീൻവുഡ് ലാസിയോയിലേക്ക് പോകും എന്നാണ് ആദ്യം പ്രതീക്ഷിച്ചത് എങ്കിലും ആ ചർച്ചകൾ അവസാന ഘട്ടത്തിൽ പരാജയപ്പെട്ടു. തുടർന്നാണ് ഗെറ്റഫെയിലേക്ക് നീങ്ങിയത്.
അവസാന ഒരു വർഷമായി കളത്തിൽ ഇല്ലാത്ത താരം ആദ്യം ഫിറ്റ്നസ് വീണ്ടെടുക്കേണ്ടതുണ്ട്. എന്നിട്ടു മാത്രമെ ഗെറ്റഫക്ക് ആയി അരങ്ങേറ്റം നടത്താൻ സാധ്യതയുള്ളൂ. ഗ്രീൻവുഡിനെ ടീമിലേക്ക് എടുത്താൽ വലിയ വിമർശനങ്ങൾ നേരിടേണ്ടി വരും എന്നത് കൊണ്ട് തന്നെ യൂറോപ്പിലെ വലിയ ക്ലബുകൾ ഒന്നും താരത്തിനായി രംഗത്ത് വന്നിരുന്നില്ല. കഴിഞ്ഞ വർഷം തന്റെ കാമുകിയെ ആക്രമിച്ചതിന് അറസ്റ്റിലായത് മുതൽ ഗ്രീൻവുഡ് ഫുട്ബോൾ കളത്തിന് പുറത്താണ്.
മാഞ്ചസ്റ്റർ യുണൈറ്റഡിനായി 81 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 22 ഗോളുകൾ ക്ലബിനായി നേടിയിരുന്നു.