അർജന്റീന ഇതിഹാസം ഡിയെഗോ മറഡോണ മെക്സിക്കൻ ക്ലബായ ദൊരാദോസിന്റെ ചുമതയേറ്റെടുത്തു. കഴിഞ്ഞ ദിവസമാണ് മറഡോണയുടെ നിയമനം ഉണ്ടായത്. മെക്സിക്കൻ സെക്കൻഡ് ഡിവിഷനിലെ ടീമാണ് ദൊരാദോസ്. മൂന്ന് വർഷത്തേക്കാണ് മറഡോണയും ക്ലബുമായുള്ള കരാർ.
യു എ ഇ ക്ലബായ അൽ ഫുജൈറയുടെ മാനേജർ സ്ഥാനം വിട്ട ശേഷം മറഡോണ ഒരു ഇടവേളയിലായിരുന്നു. മാനേജറായി ഇതുവരെ മികവ് തെളിയിക്കാൻ കഴിയാത്ത ആളാണ് മറഡോണ. അതുകൊണ്ട് തന്നെ താരത്തിന്റെ നിയമനത്തിൽ ക്ലബ് ആരാധകരുടെ പ്രതിഷേധവുമുണ്ട്. മുമ്പ് യു എ ഇ ക്ലബായ അൽ വസലിന്റെയും അർജന്റീന ദേശീയ ടീമിന്റെയും പരിശീലക കുപ്പായം മറഡോണ അണിഞ്ഞിട്ടുണ്ട്.



![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)




