മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അലജാന്ദ്രോ ഗാർനാച്ചോ അർജന്റീനയുടെ ദേശീയ ടീം സ്ക്വാഡ് പ്രാഥമിക പട്ടികയിൽ ഇടം നേടി. ലയണൽ മെസ്സിയും അർജന്റീന ടീമിൽ തിരിച്ചെത്തി. കോച്ച് ലയണൽ സ്‌കലോനി മാർച്ചിൽ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായുള്ള പ്രാഥമിക ലിസ്റ്റ് ആണ് പുറത്തുവിട്ടത്. ഒരു ചെറിയ ഇടവേളക്ക് ശേഷം മെസ്സി അർജന്റീന ദേശീയ ടീമിലേക്ക് മടങ്ങിയെത്തുന്നത് ഈ മാസം കാണാം. അർജന്റീന ടീമിലേക്ക് മൊത്തം 44 കളിക്കാരെ ആണ് വിളിച്ചിട്ടുള്ളത്.
സ്കലോനി നിരവധി യുവതാരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട് തിരഞ്ഞെടുത്തു. 17 വയസ്സ് മാത്രം പ്രായമുള്ള ഗാർനാച്ചോ സ്പെയിനിൽ ആണ് ജനിച്ചത്. നേരത്തെ താരം സ്പെയിനിനെ പ്രതിനിധീകരിച്ചിട്ടുമുണ്ട്. എന്നാൽ അമ്മ അർജന്റീനിയൻ ആയതിനാൽ അർജന്റീന ദേശീയ ടീമിൽ കളിക്കാൻ യുവതാരം തീരുമാനിക്കുക ആയിരുന്നു.
ലാസിയോയുടെ യുവതാരം ലൂക്കാ റൊമേറോയും പ്രാഥമിക ടീമിൽ ഇടം നേടിയിട്ടുണ്ട്. ഇന്റർ യൂത്ത് ടീമിൽ നിന്നുള്ള വാലന്റൈൻ, ഫ്രാങ്കോ കാർബോണി എന്നിവരും ടീമിലുണ്ട്.