അർജന്റീനയുടെ യുവതാരം ഗർനാചോയെ ആർക്കും വിട്ടുകൊടുക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറല്ല. ഗർനാചോയുടെ കരാർ പുതുക്കാൻ യുണൈറ്റഡ് ഒരുങ്ങുക ആണ്. ഈ സീസണിൽ സീനിയർ ടീമിൽ അവസരം കിട്ടിയപ്പോൾ എല്ലാം തിളങ്ങിയ ഗർനാചോക്ക് വേതനം ഇരട്ടിയിൽ അധികം ആക്കിയുള്ള കരാർ ആകും യുണൈറ്റഡ് നൽകുക.
അഞ്ചു വർഷത്തെ പുതിയ കരാർ നൽകാൻ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനിച്ചിരിക്കുന്നത്. ഗർനാചോയുടെ ഏജന്റും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സീനിയർ ടീമിനൊപ്പം ഗർനാചോ സജീവമായി ഉണ്ട്.
കഴിഞ്ഞ ആഴ്ച നടന്ന യൂറോപ്പ ലീഗ മത്സരത്തിൽ ഗർനാചോ ഗംഭീര പ്രകടനം കാഴ്ചവെച്ചിരുന്നു. കഴിഞ്ഞ സീസണിലെ ജിമ്മി മർഫി യംഗ് പ്ലെയർ ഓഫ് ദ ഇയർ ആയി അലഹാൻഡ്രോ ഗാർനാച്ചോ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 18കാരനായ അർജന്റീന-സ്പാനിഷ് വിംഗർ കഴിഞ്ഞ ചെൽസിയുമായുള്ള പ്രീമിയർ ലീഗ് മത്സരത്തിൽ ആയിരുഞ്ഞ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി സീനിയർ അരങ്ങേറ്റൻ നടത്തിയത്. കഴിഞ്ഞ എഫ് എ യൂത്ത് കപ്പ് ഫൈനലിൽ ഗർനാചോ നടത്തിയ പ്രകടനം താരത്തിന്റെ മികവ് എല്ലാവർക്കും കാണിച്ചു കൊടുത്തിരുന്നു.
2020-ൽ അത്ലറ്റിക്കോ മാഡ്രിഡിൽ നിന്ന് യുണൈറ്റഡിലേക്ക് ചേക്കേറിയ ഗാർനാച്ചോ അടുത്തിടെ അർജന്റീന ദേശീയ ക്യാമ്പിലും ഗർനാചോ എത്തിയിരുന്നു.