ഇന്ത്യയിലെ മികച്ച ഫുട്ബോൾ താരത്തിനുള്ള എ ഐ എഫ് എഫ് പുരസ്കാരം മനീഷ കല്യാണും സുനിൽ ഛേത്രിയും സ്വന്തമാക്കി. AIFF വനിതാ ഫുട്‌ബോളറായി മനീഷയും പുരുഷ ഫുട്‌ബോളറായി ഛേത്രിയും തിരഞ്ഞെടുക്കപ്പെട്ടു. മനീഷ മുമ്പ് വനിതാ എമർജിംഗ് ഫുട്ബോളർ ഓഫ് ദി ഇയർ പുരസ്കാരം നേയ്യിയ താരമാണ്. സുനിൽ ഛേത്രി ഈ അവാർഡ് നേടുന്നത് ഇത് ഏഴാം തവണയാണ്.
സൈപ്രസ് ചാമ്പ്യൻമാരായ അപ്പോളോൺ ലേഡീസിൽ അടുത്തിടെ കരാർ ഒപ്പുവെച്ച മനീഷ ഇന്ത്യൻ ഫുട്ബോളിന്റെ അഭിമാന താരമാണ്. സുനിൽ ഛേത്രിക്ക് കഴിഞ്ഞ സീസൺ നല്ലതായിരുന്നു. ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിന്റെ മൂന്നാം റൗണ്ടിൽ 3 കളികളിൽ നിന്ന് 4 ഗോളുകൾ അദ്ദേഹം നേടിയിരുന്നു.
മാർട്ടിന തോക്‌ചോമിനെ 2021-22 വനിതാ എമർജിംഗ് ഫുട്‌ബോളറായും വിക്രം പർതാപ് സിംഗിനെ മികച്ച പുരുഷ എമേർജിങ് താരമായും തിരഞ്ഞെടുത്തു.
AIFF Awards at a glance:
2021-22 AIFF Women’s Footballer of the Year: Manisha Kalyan.
2021-22 Men’s Footballer of the Year: Sunil Chhetri
2021-22 AIFF Women’s Emerging Footballer of the Year: Martina Thokchom.
2021-22 Men’s Emerging Footballer of the Year: Vikram Partap Singh.
2021-22 AIFF Best Referee of the Year: Crystal John.
2021-22 AIFF Best Assistant Referee of the Year: Ujjal Halder.
Story Highlight: Manisha Kalyan and Sunil Chhetri have been named as the 2021-22 AIFF Women’s Footballer of the Year, and the 2021-22 Men’s Footballer of the Year,