ആഫ്രിക്കൻ നാഷൺസ് കപ്പിലെ ആദ്യ മത്സരത്തിൽ മാനെക്ക് വിലക്ക്

Newsroom

ആഫ്രിക്കൻ നാഷൺസ് കപ്പിലെ സെനഗലിന്റെ ആദ്യ മത്സരത്തിൽ ലിവർപൂൾ താരം മാനെ കളിക്കില്ല. ആഫ്രിക്കൻ നാഷൺസ് കപ്ലിന്റെ യോഗ്യത റൗണ്ടിൽ രണ്ട് മഞ്ഞക്കാർഡുകൾ വാങ്ങിയതാണ് മാനെയ്ക്ക് വിനയായത്. ഗിനിയക്ക് എതിരെയും മഡഗാസ്കറിനെതിരെയും ഉള്ള മത്സരങ്ങളിൽ ആയിരുന്നു മാനെയ്ക്ക് കാർഡുകൾ ലഭിച്ചത്. എന്നാൾ മഡഗാസ്കറിനെതിരെ വാങ്ങിയ മഞ്ഞക്കാർഡ് മാച്ച് റിപ്പോർട്ടിൽ ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ മാനെയ്ക്ക് വിലക്ക് ഉണ്ടായിരുന്നത് ആരും അറിഞ്ഞില്ല.

എന്നാൽ കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷമാണ് സെനഗൽ ടീം ഈ വിലക്കിനെ കുറിച്ച് അറിഞ്ഞത്. ജൂൺ 23ന് ടാൻസാനിയക്ക് എതിരെ നടക്കുന്ന മത്സരമാകും മാനെയ്ക്ക് നഷ്ടമാവുക. അൾജീരിയ്ക്ക്കും കെനിയക്കും എതിരായ മത്സരങ്ങളിൽ മാനെ കളിക്കും. ഇപ്പോൾ സെനഗൽ ടീമിനൊപ്പം ഈജിപ്തിലാണ് മാനെ ഉള്ളത്.