ബയേൺ മ്യൂണിക്ക് താരം സാഡിയോ മാനെയെ സ്വന്തമാക്കാൻ സൗദി അറേബ്യൻ ക്ലബായ അൽ നസർ രംഗത്ത്. മാനെയുമായി അൽ നസറുമായി ചർച്ചകൾ നടത്തുന്നുണ്ട് എന്ന് ജർമ്മൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ അൽ അഹ്ലി മാനെയുമായി ചർച്ചകൾ നടത്തിയിരുന്നു എങ്കിലും ഫലം കണ്ടിരുന്നില്ല. എന്നാൽ അൽ നസർ താരത്തെ സ്വന്തമാക്കുന്നതിന് അടുത്ത് എത്തിയിട്ടുണ്ട്. ബയേൺ ആവശ്യപ്പെടുന്ന ട്രാൻസ്ഫർ തുക നൽകാൻ അൽ നസർ തയ്യാറാണ്. വരും ദിവസങ്ങളിൽ മാനെക്ക് ആയി വലിയ ബിഡ് അൽ നസർ ബയേണു മുന്നിൽ വെക്കും.

മാനെ കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരുന്നു ലിവർപൂൾ വിട്ട് ബയേണിൽ എത്തിയത്. മാനെയുടെ ഫോം ബയേണിൽ എത്തിയ ശേഷം മോശമായിരുന്നു. ലെവൻഡോസ്കിയുടെ പകരക്കാരനാകാൻ എത്തിയ താരം വലിയ നിരാശ തന്നെ നൽകി. അതിനു പിന്നാലെ അച്ചടക്ക ലംഘനം കൂടെ വന്നതോടെ ക്ലബിൽ നിന്ന് മാനെ അകലുകയായിരുന്നു.
സാനെയെ മാനെ ഇടിച്ചത് വലിയ വിവാദമായിരുന്നു. മാനെയെ നിലനിർത്താൻ ടൂഷൽ ആഗ്രഹിക്കുന്നുണ്ട് എങ്കിലും ബയേൺ ക്ലബ് താരത്തെ വിൽക്കാൻ തന്നെയാണ് ആഗ്രഹിക്കുന്നത്.














