ഇറ്റലിയുടെ പരിശീലകനായ മാഞ്ചിനി ദേശീയ ടീമുമായുള്ള കരാർ അവസാനിപ്പിച്ചു. യൂറോ കപ്പിന് 10 മാസം മാത്രം ബാക്കിയിരിക്കെ ആണ് ഇറ്റലി പരിശീലകനെ ഒഴിവാക്കിയിരിക്കുന്നത്. കഴിഞ്ഞ യൂറോ കപ്പിൽ ഇറ്റലിയിലെ കിരീടത്തിലേക്ക് നയിച്ച പരിശീകനാണ് മാഞ്ചിനി. എന്നാൽ ആ യൂറോ കപ്പിനു ശേഷം മാഞ്ചിനിക്കും ഇറ്റലിക്കും നല്ല കാലമായിരുന്നില്ല. ഖത്തർ ലോകകപ്പിന് യോഗ്യത നേടാൻ പോലും ഇറ്റലിക്ക് ആയിരുന്നില്ല.
എങ്കിലും ഇറ്റലി മാഞ്ചിനിയെ വിശ്വസിച്ചു. മാഞ്ചിനിക്ക് കീഴിൽ പിന്നീട് സ്ഥിരമായി നല്ല പ്രകടനം നടത്താൻ ഇറ്റലിക്ക് ആയില്ല. 2026വരെ നീണ്ടു നിൽക്കുന്ന കരാർ മാഞ്ചിനിക്ക് ഉണ്ടായിരുന്നു. അത് അവസാനിപ്പിച്ചാണ് അദ്ദേഹം ഇറ്റലി വിടുന്നത്. 2018ൽ ആയിരുന്നു മാഞ്ചിനി ഇറ്റലിയുടെ പരിശീലകനായി എത്തിയത്. 2006ന് ശേഷം കിരീടം നേടാനാവാത്ത ഇറ്റലിയെ തിരികെ കിരീടത്തിലേക്ക് എത്തിക്കാൻ മാഞ്ചിനിക്ക് യൂറോ കപ്പിലൂടെ ആയിരുന്നു.
മുമ്പ് മാഞ്ചസ്റ്റർ സിറ്റി, ഇന്റർ മിലാൻ, ലാസിയോ എന്നീ ടീമുകളെയെല്ലാം അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.