ലോകകപ്പ് ക്വാർട്ടറിൽ മാഞ്ചസ്റ്റർ സിറ്റി ആധിപത്യം

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പ് പോരാട്ടം ക്വാർട്ടർ ഫൈനലിൽ എത്തിയപ്പോൾ ഏറ്റവും കൂടുതൽ കളിക്കാർ ഉള്ള ക്ലബ്ബായി മാഞ്ചസ്റ്റർ സിറ്റി. 11 മാഞ്ചസ്റ്റർ സിറ്റി താരങ്ങളാണ് വിവിധ രാജ്യങ്ങൾക്കായി ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ മാറ്റുരക്കുന്നത്. ലോകകപ്പ് തുടങ്ങുമ്പോൾ 16 താരങ്ങൾ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ലോകക്കപ്പിൽ പങ്കെടുത്തിരുന്നു.

കെവിൻ ഡിബ്രൂണെ, ഗബ്രിയേൽ ജിസൂസ്, ഡാനിലോ, വിൻസെന്റ് കൊമ്പനി, ഫാബിയൻ ഡെൽഫ്, ബെഞ്ചമിൻ മെന്റി,ഫെർണാണ്ടിഞ്ഞോ, എഡേഴ്സൻ, കെയ്ൽ വാക്കർ, ജോൺ സ്റ്റോൺസ്, റഹീം സ്റ്റെർലിങ് എന്നി മാഞ്ചസ്റ്റർ സിറ്റി താരങ്ങളാണ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ തങ്ങളുടെ ദേശീയ ടീമിന്റെ കൂടെ ക്വാർട്ടർ ഫൈനലിൽ എത്തിയത്. ഓട്ടമെന്റി, സെർജിയോ അഗ്വേറോ, ബെർണാർഡോ സിൽവ, ഡേവിഡ് സിൽവ, ഗുണ്ടോഗാൻ എന്നി മാഞ്ചസ്റ്റർ സിറ്റി താരങ്ങൾ നേരത്തെ ലോകകപ്പിൽ നിന്ന് പുറത്തായിരുന്നു.

ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ ഏറ്റവും കൂടുതൽ താരങ്ങളുള്ള 3 ടീമുകളും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകൾ ആണ്. 11 കളിക്കാർ ഉള്ള മാഞ്ചസ്റ്റർ സിറ്റി ഒന്നാം സ്ഥാനത്തുള്ളപ്പോൾ 9 താരങ്ങളുമായി ടോട്ടൻഹാം ആണ് രണ്ടാം സ്ഥാനത്ത്. 8 താരങ്ങളുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നാം സ്ഥാനത്തുമാണ്. 7 വീതം കളിക്കാർ ഉള്ള പി.എസ്.ജി, ബാഴ്‌സലോണ, ചെൽസി ക്ലബ്ബുകൾ ആണ് തൊട്ടുപിറകിൽ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial