Picsart 23 08 20 03 10 54 017

യൂലിയൻ അൽവാരസ് റോക്കറ്റ്! ന്യൂകാസ്റ്റിലിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ രണ്ടാം മത്സരത്തിൽ ന്യൂകാസ്റ്റിൽ യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു മാഞ്ചസ്റ്റർ സിറ്റി. സീസണിൽ തങ്ങളുടെ ആദ്യ ഹോം മത്സരത്തിൽ യൂലിയൻ അൽവാരസ് നേടിയ ഉഗ്രൻ ഗോൾ ആണ് സിറ്റിക്ക് ജയം സമ്മാനിച്ചത്. പ്രതീക്ഷിച്ച പോലെ സിറ്റിക്ക് മുൻതൂക്കം ഉണ്ടായിരുന്ന മത്സരത്തിൽ ഇടക്ക് ന്യൂകാസ്റ്റിൽ സിറ്റിയെ പരീക്ഷിച്ചു.

ഗോളിന് മുന്നിൽ ഏർലിങ് ഹാളണ്ടിനു പിഴച്ച ഇന്ന് ന്യൂകാസ്റ്റിൽ പ്രതിരോധം സിറ്റിയെ തളച്ചത് ആയി തോന്നി. എന്നാൽ ഇതിന് ഇടയിൽ ആണ് 31 മത്തെ മിനിറ്റിൽ ഫിൽ ഫോഡൻ നടത്തിയ മികച്ച നീക്കത്തിന് ഒടുവിൽ പാസ് സ്വീകരിച്ച അൽവാരസ് ഒരു റോക്കറ്റ് ഷോട്ടിലൂടെ സിറ്റിയുടെ വിജയഗോൾ നേടുക ആയിരുന്നു. ഹാളണ്ടിനു തുടർന്ന് അവസരങ്ങൾ ലഭിച്ചു എങ്കിലും സിറ്റി ഒരു ഗോൾ ജയവും ആയി തൃപ്തിപ്പെടുക ആയിരുന്നു. ഗാർഡിയോളയുടെ ടീമിന്റെ തുടർച്ചയായ രണ്ടാം ജയം ആണ് ഇത്.

Exit mobile version