ലൂണയുടെ പരിക്കിനെ കുറിച്ച് വ്യക്തതയ്ക്ക് ആയി കാത്തിരിക്കുന്നു എന്ന് കേരള ബ്ലാസ്റ്റേഴ്സ് സഹ പരിശീലകൻ

Newsroom

Picsart 23 09 30 16 40 16 537

കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അദ്രിയാൻ ലൂണയുടെ പരിക്കിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ക്ലബ് അടുത്ത ദിവസങ്ങളിൽ പങ്കുവെക്കും എന്ന് കേരള ബ്ലാസ്റ്റേഴ്സ് സഹ പരിശീലകൻ ഫ്രാങ്ക് ദോവൻ. ഇന്ന് പഞ്ചാബ് എഫ് സിക്ക് എതിരായ മത്സരത്തിനു ശേഷം സംസാരിക്കുക്ക ആയിരുന്നു ഫ്രാങ്ക്. ലൂണയുടെ പരിക്കിനെ കുറിച്ച് ഇപ്പോഴും വ്യക്തതയില്ല എന്ന് അദ്ദേഹം പറഞ്ഞു.

ലൂണ 23 09 30 16 40 40 940

ക്ലബിൽ നിന്ന് കൃത്യമായ വിവരങ്ങൾക്ക് ആയി ‌ഞങ്ങൾ കാത്തിരിക്കുകയാണ്. ഈ ആഴ്ച തന്നെ ക്ലബ് ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന നടത്തും എന്നും കോച്ച് പറഞ്ഞു‌‌. ലൂണയ്ക്ക് പരിശീലനത്തിന് ഇടയിലാണ് പരിക്കേറ്റത്‌‌. മുട്ടിനേറ്റ പരിക്ക് സാരമുള്ളതാണ് എന്നാണ് റിപ്പോർട്ടുകൾ. ലൂണക്ക് സീസൺ നഷ്ടമാകും എന്നും വാർത്തകൾ ഉണ്ട്. ഇന്ന് പഞ്ചാബിനെതിരെ ലൂണ കളിച്ചിരുന്നില്ല.