ഫുട്ബോൾ താരങ്ങൾ പലതരം ബിസിനസുകൾ തുടങ്ങാറുണ്ട്. ജന്മനാടായ കൊളോണിൽ കബാബ് റെസ്റ്റോറന്റ് തുറന്നിരിക്കുകയാണ് ലോക ചാമ്പ്യനായ ലൂകാസ് പൊഡോൾസ്കി. മുൻ ആഴ്‌സണൽ, ബയേൺ മ്യൂണിക്ക് താരം ആദ്യമായല്ല ജന്മനാട്ടിൽ ബിസിനസ് സംരംഭങ്ങൾ തുടങ്ങുന്നത്. നിലവിൽ ഒരു ക്ലോത്തിങ് സ്റ്റോറും ഐസ്ക്രീം പാർലറും പ്രിൻസി പോൾഡി ജന്മനാട്ടിൽ തുടങ്ങിയിട്ടുണ്ട്. നൂറു കണക്കിന് ആരാധകരാണ് റെസ്റ്റോറന്റ് ഓപ്പണിങ് പ്രമാണിച്ച് റെസ്റ്റോറന്റിലെത്തിയത്. ടർക്കിഷ് ക്ലബായ ഗലാറ്റസറയിൽ കളിക്കുന്നതിനിടയ്ക്കാണ് ടർക്കിഷ് വിഭവങ്ങളോട് തനിക്കിഷ്ടമായതെന്ന് പൊഡോൾസ്കി പറഞ്ഞു.
നിലവിൽ ജാപ്പനീസ് ലീഗിലെ ക്ലബായ വിസെൽ കോബിലാണ് ലൂകാസ് പൊഡോൾസ്കി കളിക്കുന്നത്. പരിക്കിനെ തുടർന്ന് വിശ്രമത്തിനായിട്ടാണ് കൊളോണിലെക്ക് തിരിച്ചെത്തിയത്. കൊളോണിന്റെ സ്വന്തം ക്ലബ്ബായ 1. എഫ്‌സി കൊളോണിന്റെ മോശം പ്രകടനത്തെക്കുറിച്ചും പൊഡോൾസ്കി മനസുതുറന്നു. അദ്‌ഭുദങ്ങളിൽ വിശ്വസിക്കുന്നുണ്ടെന്നും റെലെഗേഷൻ ഭീഷണിയിൽ നിൽക്കുന്ന കൊളോണിനെ എല്ലാ കൊളോൺ ആരാധകരും സപ്പോർട്ട് ചെയ്യണമെന്നും പൊഡോൾസ്കി പറഞ്ഞു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial