ഫിഫ ബെസ്റ്റ് മികച്ച പുരുഷ ഫുട്ബോളർക്കുള്ള പുരസ്കാരം ലൂക മോഡ്രിചിന് സ്വന്തം. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും മെസ്സിയും അല്ലാത്ത താരത്തിന് ഫിഫയുടെ മികച്ച കളിക്കാരനുള്ള പുരസ്കാരം ലഭിക്കിന്നത്. ഫിഫ ബെസ്റ്റ് എന്ന അവാർഡ് വന്ന ശേഷമുള്ള രണ്ട് വർഷവും ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നി ഈ അവാർഫ് സ്വന്തമാക്കിയത്. എന്നാൽ ഇത്തവണ ആ പുർസ്കാരം റയൽ മാഡ്രിഡിന്റെ മിഡ്ഫീൽഡറെ തേടി എത്തുകയായിരുന്നു.
കഴിഞ്ഞ സീസണിൽ രാജ്യത്തിനും ക്ലബിനുമായു നടത്തിയ അത്ഭുത പ്രകടനം ആണ് മോഡ്രിചിനെ ലോക ഫുട്ബോളറാക്കി മാറ്റിയിരിക്കുന്നത്. റയൽ മാഡ്രിഡിനൊപ്പം തുടർച്ചയായ മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ എന്ന നേട്ടത്തിൽ മോഡ്രിച് എത്തിയിരുന്നു. അതിനു പിറകെ ലോകകപ്പിൽ ആരും പ്രതീക്ഷിക്കാത്ത കുതിപ്പിലൂടെ ക്രൊയേഷ്യയെ ഫൈനൽ വരെ എത്തിക്കാനും മോഡ്രിച്ചിനായി.
ലോകകപ്പിൽ മികച്ച താരത്തിനുള്ള ഗോൾഡൻ ബോളും മോഡ്രിച് സ്വന്തമാക്കിയിരുന്നു. ഫൈനൽ ലിസ്റ്റിൽ ഉണ്ടായിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയേയും ലിവർപൂൾ താരം സലായെയും പിന്തള്ളിയാണ് മോഡ്രിച് ഈ പുരസ്കാരം സ്വന്തമാക്കിയത്. ലോകകപ്പിലെ പ്രകടനമാണ് മോഡ്രിചിനെ റൊണാൾഡോയേക്കാൾ മുന്നിൽ എത്താൻ സഹായിച്ചത്. മെസ്സി അവസാന മൂന്നിൽ ഇടം നേടിയിരുന്നില്ല.