കഴിഞ്ഞ കോപ അമേരിക്ക ടൂർണമെന്റ് കണ്ടവർ ഒന്നും ലൂയിസ് ഡിയസിനെ മറന്നു കാണില്ല. അന്ന് കൊളംബിയൻ ജേഴ്സിയിൽ അത്ഭുതങ്ങൾ കാണിച്ച താരത്തെ ഇന്ന് പ്രീമിയർ ലീഗിലെ വമ്പന്മാരായ ലിവർപൂൾ റാഞ്ചുകയാണ്. പോർട്ടോയുടെ താരത്തിനെ 65 മില്യണോളം നൽകിയാകും ലിവർപൂൾ സ്വന്തമാക്കുന്നത്. താരത്തിന്റെ മെഡിക്കൽ പൂർത്തിയാക്കാനായി ലിവർപൂൾ സംഘം കൊളംബിയയിൽ എത്തിയിട്ടുണ്ട്. താരം ആൻഫീൽഡിലേക്ക് അടുത്ത ആഴ്ച എത്തും.
അഞ്ചു വർഷത്തെ കരാറും താരം ഒപ്പുവെക്കും. 2018 മുതൽ കൊളംബിയ സ്ക്വാഡിൽ ഉള്ള ഡിയസിന്റെ തലവര മാറും എന്ന് ആ ടൂർണമെന്റ് കഴിഞ്ഞ സമയത്ത് പ്രവചനമുണ്ടായിരുന്നു. അതാണ് ഇനി ലിവർപൂൾ ജേഴ്സിയിൽ കാണാൻ പോകുന്നത്. പോർച്ചുഗീസ് ക്ലബായ പോർട്ടോയുടെ ഒപ്പം 2019 മുതൽ ഡിയസ് ഉണ്ട്. അവർക്ക് വേണ്ടി മുപ്പതോളം ഗോളുകൾ നേടി.