9 കോടിയിൽ നിന്ന് 90 ലക്ഷത്തിലേക്ക്, കൃഷ്ണപ്പ ഗൗതം ലക്നൗവിൽ

Images 2022 02 13t131515.226

കൃഷ്ണപ്പ ഗൗതമിനെ സ്വന്തമാക്കി ലക്നൗ സൂപ്പർ ജയന്റ്സ്. 90 ലക്ഷത്തിനാണ് ലക്നൗ ഗൗതമിനെ ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണിൽ 9.25 കോടി നൽകിയാണ് ചെന്നൈ സൂപ്പർ കിംഗ്സ് ടീമിലെത്തിച്ചത്‌. 2021ൽ ഏറ്റവും വിലയേറിയ അൺക്യാപ്ട് താരമായിരുന്നു കൃഷ്ണപ്പ ഗൗതം.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 90% വിലക്കുറവിലാണ് ലക്നൗ സൂപ്പർ ജയന്റ്സ് ഗൗതമിനെ ടീമിലെത്തിക്കുന്നത്. കൃഷ്ണപ്പ ഗൗതമിന് വേണ്ടി കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ഡെൽഹി ക്യാപിറ്റൽസ് എന്നീ ടീമുകളും ലേലത്തിൽ പങ്കെടുത്തിരുന്നു‌.