ഖലീലിനായി മുംബൈയും ഡൽഹിയും, ഒടുവിൽ വിജയം ഡൽഹിയ്ക്ക്

Sports Correspondent

ഇന്ത്യന്‍ പേസര്‍ ഖലീല്‍ അഹമ്മദിനെ സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ് . താരത്തിനായി 5.25 കോടി രൂപയാണ് ടീം ചെലവാക്കുവാന്‍ തയ്യാറായത്. 50 ലക്ഷം ആയിരുന്നു താരത്തിന്റെ അടിസ്ഥാന വില. കഴിഞ്ഞ സീസണിൽ സൺറൈസേഴ്സിന് വേണ്ടിയായിരുന്നു താരം കളിച്ചത്.

തുടക്കം മുതൽ മുംബൈയും ഡല്‍ഹിയും താരത്തിനായി പൊരിഞ്ഞ പോരാട്ടമാണ് നടത്തിയത്. അന്തിമ വിജയം ഡല്‍ഹി സ്വന്തമാക്കി.