ദക്ഷിണാഫ്രിക്കന്‍ നായകനെന്ന നിലയില്‍ തന്റെ ഏറ്റവും മോശം സമയം

Sayooj

ദക്ഷിണാഫ്രിക്കയുടെ നായകനെ്ന നിലയില്‍ തന്റെ ഏറ്റവും മോശം സമയമാണ് ഇപ്പോളെന്ന് പറഞ്ഞ് ഫാഫ് ഡു പ്ലെസി. ഞാനും മനുഷ്യനാണ്. ചില സമയത്ത് തനിക്കും ചെയ്യുന്നതൊന്നും ശരിയാകാതെ വരാം. താനും കോച്ചുമാരും സീനിയര്‍ താരങ്ങളും എല്ലാവരും മുന്നോട്ട് വന്ന് ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട സമയമായെന്നും ഫാഫ് ഡു പ്ലെസി പറഞ്ഞു.

പോസിറ്റീവ് ആയി നില്‍ക്കുവാന്‍ താന്‍ കഴിവതും ശ്രമിച്ചിട്ടുണ്ട്. ശ്രമങ്ങള്‍ തുടരുക തന്നെ ചെയ്യുമെന്നും പിന്നാമ്പുറത്ത് താരങ്ങള്‍ തകര്‍ന്ന് പോകുന്നത് അനുവദിക്കാനാകില്ലെന്നും താന്‍ അവരെ പ്രോത്സാഹിപ്പിക്കുക തന്നെ ചെയ്യുമെന്ന് ഫാഫ് ഡു പ്ലെസി പറഞ്ഞു. തങ്ങളുടെ മോശം പ്രകടനമാണെന്ന് പറയാനാകില്ല, എന്നാല്‍ ഫലം അനുകൂലമല്ലാതാകുന്നത് പ്രശ്നം തന്നെയാണ്.

ടൂര്‍ണ്ണമെന്റില്‍ ഉടനീളം ഞങ്ങളുടെ ബൗളിംഗ് മികച്ച് നിന്നിട്ടുണ്ട്. എന്നാല്‍ ഇന്ന് താഹിര്‍ ഒഴികെ ആരും തന്നെ മികവ് പുലര്‍ത്തിയില്ലെന്നും വളരെ അധികം റണ്‍സ് വഴങ്ങിയെന്നും ഫാഫ് പറഞ്ഞു.