ഓസിലിനെ തിരിച്ചെടുക്കുന്നത് ചർച്ചയിൽ ഇല്ലെന്ന് ജർമ്മൻ കോച്ച്

Newsroom

ജർമ്മൻ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഓസിലിനെ തിരിച്ചെടുക്കുന്നത് ചർച്ചയിലേ ഇല്ലയെന്ന് ജർമ്മൻ പരിശീലകൻ ലോവ്. ലോകകപ്പിന് ശേഷം വംശീയാധിക്ഷേപം ആരോപിച്ച് ഓസിൽ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചിരുന്നു. ഇത്തരം അധിക്ഷേപങ്ങൾ നേരിട്ടപ്പോൾ ജർമ്മൻ ടീമിൽ നിന്നോ ബോർഡിൽ നിന്നോ തനിക്ക് പിന്തുണ ലഭിച്ചിലായിരുന്നു എന്നും ഓസിൽ ആരോപിച്ചിരുന്നു.

ഓസിലിനെ തിരിച്ച് രാജ്യത്തിനായി കളിപ്പിക്കുനോ എന്ന് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോഴാണ് ലോവ് ആ സാധ്യതകൾ തള്ളി കളഞ്ഞത്. മെസുറ്റ് ഓസിൽ വിരമിക്കാനുള്ള കാരണം വ്യക്തമാക്കിയതാണെന്നും ജർമ്മൻ ടീമിലേക്കുള്ള വാതിൽ ഓസിൽ തന്നെയാണ് അടച്ചത് എന്നും ലോവ് പറഞ്ഞു. അതുകൊണ്ട് ഇപ്പോൾ ഓസിലിനെ തിരിച്ചെടുക്കുന്നത് ചർച്ച ചെയ്യേണ്ടതില്ല എന്നും ലോവ് പറഞ്ഞു.