ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം കളിക്കളത്തിലേക്ക് തിരിച്ചുവരുമ്പോള്‍ ശ്രദ്ധ കൊടുക്കേണ്ടത് അടിസ്ഥാന്‍ കാര്യങ്ങള്‍ക്ക് – ജൂലന്‍ ഗോസ്വാമി

Sports Correspondent

ആദ്യ മത്സരത്തിലെ തോല്‍വിയ്ക്ക് ശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരെ ശക്തമായ തിരിച്ചുവരവ് നടത്തിയ ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ചത് ബൗളിംഗില്‍ ജൂലന്‍ ഗോസ്വാമി ആയിരുന്നു. സീനിയര്‍ താരത്തിന്റെ നാല് വിക്കറ്റ് പ്രകടനം ആണ് ദക്ഷിണാഫ്രിക്കയെ 157 റണ്‍സില്‍ ഒതുക്കിയത്. ഒപ്പം ബാറ്റ്സ്മാന്മാരായ സ്മൃതി മന്ഥാനയും പൂനം റൗത്തും തിളങ്ങിയപ്പോള്‍ ഇന്ത്യയ്ക്ക് കാര്യങ്ങളായി.

ആദ്യ മത്സരം ഏറെക്കാലം കഴിഞ്ഞ കളിച്ചതിന്റെ പ്രശ്നമായിരുന്നു ഇന്ത്യന്‍ താരങ്ങള്‍ക്കെന്നാണ് ജൂലന്‍ ഗോസ്വാമി പറയുന്നത്. ആദ്യ മത്സരത്തില്‍ ഒന്നും ശരിയായില്ലെങ്കിലും ഇന്ത്യയ്ക്ക് രണ്ടാം മത്സരത്തില്‍ തങ്ങളുടെ പദ്ധതികളെല്ലാം നടപ്പിലാക്കുവാന്‍ സാധിച്ചുവെന്ന് ഗോസ്വാമി വ്യക്തമാക്കി.

ആദ്യ മത്സരത്തില്‍ താന്‍ സ്റ്റംപിന് അല്പം വെളിയിലാണ് പന്തെറിഞ്ഞതെന്നും ഇത്തവണ കൃത്യമായ സ്ഥലങ്ങളില്‍ പന്തെറിയുക എന്ന ചെറിയ അഡ്ജസ്റ്റ്മെന്റ് നടത്തിയപ്പോള്‍ കാര്യങ്ങള്‍ കടുതല്‍ എളുപ്പമായി എന്നും ഗോസ്വാമി വ്യക്തമാക്കി.