കെഎല്‍ രാഹുല്‍ ഇന്ത്യയില്‍ വളരെ അധികം അപകടകാരിയായ താരമാണെന്ന് അഭിപ്രായപ്പെട്ട് സുനില്‍ ഗവാസ്കര്‍. ഓസ്ട്രേലിയയ്ക്കെതിരെ ടി20 പരമ്പര കൈവിട്ട ഇന്ത്യന്‍ നിരയില്‍ 50, 47 എന്നീ സ്കോറുകള്‍ നേടി മികവ് പുലര്‍ത്തിയ ചുരുക്കം താരങ്ങളില്‍ ഒരാളായിരുന്നു ലോകേഷ് രാഹുല്‍. പ്രകടനം ഏകദിന ടീമില്‍ താരത്തിനു ഇടം നല്‍കിയിട്ടില്ലെങ്കിലും ഇന്ത്യയില്‍ താരത്തെ വ്യത്യസ്തനായ താരമാക്കി മാറ്റുകയാണെന്നാണ് സുനില്‍ ഗവാസ്കര്‍ പറയുന്നത്.
ഇന്ത്യയുടെ ലോകകപ്പ് ഇലവനും 15 അംഗ സംഘവും ഏറെക്കുറെ നിശ്ചയിക്കപ്പെട്ടതാണെങ്കിലും കെഎല്‍ രാഹുല്‍ അമ്പാട്ടി റായിഡുവിന്റെ നാലാം നമ്പറിനു അവകാശം ഉന്നയിക്കുവാന്‍ സാധ്യതയുള്ള താരമായാണ് ഏവരും വിലയിരുത്തുന്നത്. ടി20യില്‍ മികച്ച ഫോമിലേക്ക് ഉയര്‍ന്ന താരം അമ്പാട്ടി റായിഡിവിനു നാലാം നമ്പറില്‍ വെല്ലുവിളി ഉയര്‍ത്തുമെന്നാണ് സുനില്‍ ഗവാസ്കര്‍ പറയുന്നത്.
അടുത്തിടെ കഴിഞ്ഞ ടി20 പരമ്പരയിലെ ഫോം കണക്കിലാക്കുമ്പോള്‍ റായിഡുവിന്റെ സ്ഥാനത്തിനു വെല്ലുവിളിയുര്‍ത്തുവാന്‍ സാധ്യതയുള്ള താരമാണ് ലോകേഷ് രാഹുല്‍. നാട്ടിലെ പരിചിതമായ പിച്ചുകളില്‍ എതിര്‍ ബൗളര്‍മാരെ കടന്നാക്രമിക്കുവാന്‍ തെല്ലും മടിയില്ലാത്ത താരമാണ് രാഹുല്‍ എന്നും സുനില്‍ ഗവാസ്കര്‍ അഭിപ്രായപ്പെട്ടു.
97 റണ്‍സുമായി ടി2 പരമ്പരയില്‍ ഇന്ത്യയുടെ ടോപ് സ്കോറര്‍ ആയി മാറുവാനും കെഎല്‍ രാഹുലിനായെങ്കിലും രണ്ട് ഇന്നിംഗ്സുകളിലും ടീമിനു വിജയം നേടാനായില്ല എന്നത് ഇന്നിംഗ്സിന്റെ പ്രസക്തി കുറയ്ക്കുകയായിരുന്നു.