ലൊബേര മുംബൈ സിറ്റി വിട്ടു, ചാമ്പ്യന്മാർക്ക് ഇനി പുതിയ പരിശീലകൻ

Newsroom

മുംബൈ സിറ്റിയെ ഐ എസ് എൽ ചാമ്പ്യന്മാരാക്കി പരിശീലകൻ സെർജി ലൊബേര ക്ലബ് വിട്ടു. അദ്ദേഹം സിറ്റി ഫുട്ബോൾ ഗ്രൂപ്പിലെ തന്നെ പുതിയ ചുമതല ഏറ്റെടുക്കാൻ ആണ് ക്ലബ് വിടുന്നത് എന്ന് മുംബൈ സിറ്റി അറിയിച്ചു. സെർജിയോ ലോബെറയ്ക്ക് പകരമായി ഡെസ് ബക്കിംഗ്ഹാം ക്ലബിന്റെ പുതിയ മുഖ്യ പരിശീലകനായി ചേർന്നു.

സിറ്റി ഗ്രൂപ്പ് ഉടമസ്ഥതയിലുള്ള A-ലീഗ് ചാമ്പ്യന്മാരായ മെൽബൺ സിറ്റി FC യിൽ നിന്നാണ് ഡെസ് ബക്കിംഗ്ഹാം വരുന്നത്. അദ്ദേഹം രണ്ട് വർഷത്തെ കരാറിൽ ഒപ്പുവെച്ചു.

സെർജിയോ ലോബെറ 2020 ഒക്ടോബറിൽ ആയിരുന്നു മുംബൈ സിറ്റിയിൽ ചേർന്നത്. ക്ലബ്ബിനെ ഐഎസ്എൽ ചരിത്രത്തിൽ ഐഎസ്എൽ ലീഗ് വിന്നേഴ്സ് ഷീൽഡും ഐഎസ്എൽ ട്രോഫിയും നേടുന്ന ആദ്യ ടീമാക്കി മാറ്റാൻ ലൊബേരയ്ക്ക് ആയിരുന്നു.