ലിവർപൂളിന്റെ യുവ സ്ട്രൈക്കർ റിയാൻ ബ്രൂയിസ്റ്റർ ക്ലബ് വിട്ടു. 20കാരനായ താരത്തെ പ്രീമിയർ ലീഗ് ക്ലബ് തന്നെ ആയ ഷെഫീൽഡ് യുണൈറ്റഡ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. 24 മില്യൺ നൽകിയാണ് ബ്രൂയിസ്റ്ററിനെ ഷെഫീൽഡ് സ്വന്തമാക്കുന്നത്. ഷെഫീൽഡ് യുണൈറ്റഡ് ക്ലബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫർ ആണിത്. ഗോളടിക്കാൻ ആളില്ലാതെ കഷ്ടപ്പെടുന്ന ഷെഫീൽഡിന് ബ്രൂയിസ്റ്ററിന്റെ വരവ് വലിയ ഗുണം ചെയ്യും.
അധികം അവസരം കിട്ടില്ല എന്നത് ആണ് ബ്രൂയിസ്റ്റർ ലിവർപൂൾ വിടാൻ കാരണം. ക്രിസ്റ്റൽ പാലസും താരത്തിനായി രംഗത്ത് ഉണ്ടായിരുന്നു. അവസാന പ്രീസീസണിൽ ഒക്കെ ലിവർപൂൾ സീനിയർ ടീമിനൊപ്പം ബ്രൂയിസ്റ്റർ ഉണ്ടായിരുന്നു. വലിയ ഭാവി തന്നെ ഈ ഇംഗ്ലീഷ് യുവതാരത്തിന് കണക്കാക്കുന്നുണ്ട്. ഇന്ത്യയിൽ നടന്ന അണ്ടർ 17 ലോകകപ്പിൽ തകർത്തു കളിച്ച് താരമായിരുന്നു റിയാൻ ബ്രൂയ്സ്റ്റർ ലിവർപൂളിൽ തുടരും. അണ്ടർ 17 ലോകകപ്പലെ ടോപ്പ്സ്കോററായിരുന്നു ഈ ലിവർപൂൾ താരം. 8 ഗോളുകളാണ് ബ്രൂയ്സ്റ്റർ ലോകകപ്പിൽ നേടിയത്. ഫൈനലിലും നിർണായക ഒരു ഗോൾ താരം നേടിയിരുന്നു.