ജയിക്കുമ്പോൾ അത് ഗോളടിച്ചു കൂട്ടി മാത്രം!! അഞ്ച് മത്സരങ്ങൾക്ക് ശേഷം ഒരു ലിവർപൂൾ ജയം

Newsroom

ലിവർപൂൾ അവസാനം വിജയ വഴിയിൽ. മാഞ്ചസ്റ്റർ യുണൈറ്റഡിനെ 7 ഗോളിന് തോൽപ്പിച്ച ശേഷം തുടർച്ചയായ അഞ്ചു മത്സരങ്ങളിൽ വിജയിക്കാൻ കഴിയാതിരുന്ന ലിവർപൂൾ ഇന്ന് ലീഡ്സ് യുണൈറ്റഡിനെ ആണ് പരാജയപ്പെടുത്തിയത്. ഇന്ന് എലൻ റോഡിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ ആറു ഗോളുകൾക്കാണ് ലിവർപൂൾ വിജയിച്ചത്. ജോടയും മൊ സലായും ഇരട്ട ഗോളുകളുമായി വിജയത്തിൽ കരുത്തായി.

ലിവർപൂൾ 23 04 18 02 22 12 440

ആദ്യ പകുതിയിൽ 35ആം മിനുട്ടിൽ അലക്സാണ്ടർ അർനോൾഡ് നൽകിയ പാസിൽ നിന്ന് ഒരു ടാപിന്നിലൂടെ ഗാക്പോ ആണ് ഗോക്ക് വേട്ട തുടങ്ങിയത്. മൂന്ന് മിനുട്ടുകൾക്ക് ശേഷം സലായുടെ ഒരു കിടിലൻ ഫിനിഷ് ലിവർപൂൾ ലീഡ് ഇരട്ടിയാക്കി.

രണ്ടാം പകുതിയിൽ സിൻസ്റ്റെരയിലൂടെ ഒരു ഗോൾ ലീഡ്സ് മടക്കി എങ്കിലും അത് ലിവർപൂളിനെ കൂടുതൽ ശക്തരാക്കി. അവർ ഒന്നിനു പിറകെ ഒന്നായി ഗോളടിച്ചു. സലാ, നൂനിയസ്, രണ്ട് വട്ടം ജോട എന്നിങ്ങനെ വല കുലുക്കിയപ്പോൾ സ്കോർ 6-1. വിജയം പൂർത്തിയായി.

ഈ വിജയത്തോടെ ലിവർപൂൾ 30 മത്സരങ്ങളിൽ നിന്ന് 47 പോയിന്റുമായി എട്ടാമത് നിൽക്കുന്നു. ലീഡ്സ് 16ആമതും നിൽക്കുന്നു.