ആൻഫീൽഡൊക്കെ എന്തിന്! സാൻസിരോ ഹോം ഗ്രൗണ്ടാക്കി മാറ്റി ലിവർപൂൾ!! ഇന്റർ മിലാൻ തകർന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിന്റെ ആദ്യ പാദത്തിൽ ലിവർപൂളിന് ഗംഭീര വിജയം. ഇന്ന് ഇന്റർ മിലാന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് ക്ലോപ്പിന്റെ ലിവർപൂൾ സ്വന്തമാക്കിയത്. ഇന്ന് തുടക്കം മുതൽ നല്ല രീതിയിൽ കളിച്ചത് ലിവർപൂൾ ആണ്. എങ്കിലും നല്ല അവസരങ്ങൾ ലിവർപൂളിൽ നിന്ന് ആദ്യ പകുതിയിൽ പിറന്നില്ല. ഇന്റർ മിലാന് 15ആം മിനുട്ടിൽ ഒരു നല്ല അവസരം ചാലനൊഹ്ലുവിലൂടെ ലഭിച്ചു. താരത്തിന്റെ ഷോട്ട് ബാറിൽ തട്ടിയാണ് മടങ്ങിയത്.
20220217 032251

രണ്ടാം പകുതിയിൽ ഇന്റർ മിലാൻ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചു. 60ആം മിനുട്ടിൽ ജെക്കോ ഇന്റർ മിലാനായി വല കുലുക്കി എങ്കിലും ലൈൻ റഫറി ഓഫ് സൈഡ് വിധിച്ചു. ഇന്റർ മിലാൻ മെച്ചപ്പെടുകയാണ് എന്ന് തോന്നിപ്പിച്ച സമയത്തായിരുന്നു ലിവർപൂൾ ഗോൾ വന്നത്. 75ആം മിനുട്ടിൽ റൊബേർട്സന്റെ ഒരു സെറ്റ് ലീസിൽ നിന്ന് ഫ്രണ്ട് പോസ്റ്റിൽ വെച്ച് ഫർമീനോ പന്ത് ഹെഡ് ചെയ്ത് വലയിൽ എത്തിച്ചു. ലിവർപൂൾ 1-0 ഇന്റർ മിലാൻ.

പിന്നാലെ ഈജിപ്ഷ്യൻ മജീഷ്യൻ സലാ ഇന്റർ പ്രതീക്ഷകൾ തകർത്ത് രണ്ടാം ഗോൾ നേടി. 83ആം മിനുട്ടിൽ ആയിരുന്നു സലായുടെ ഗോൾ. ഇതോടെ ലിവർപൂൾ വിജയം ഉറപ്പായി. മാർച്ചിൽ ആകും ആൻഫീൽഡിൽ വെച്ചുള്ള രണ്ടാം പാദ മത്സരം നടക്കുക.