ലിസാൻഡ്രോ മാർട്ടിനസ് ഇനി ഓൾഡ്ട്രാഫോർഡിൽ, മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം സൈനിംഗ് പൂർത്തിയാക്കി

Newsroom

Picsart 22 07 15 13 44 09 037
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ടാം ട്രാൻസ്ഫർ പൂർത്തിയായി. അർജന്റീനൻ താരം ലിസാൻഡ്രോ മാർട്ടിനസിനെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്. അയാക്സും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ താരത്തെ കൈമാറാൻ ധാരണ ആയതായൊ ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു. 55 മില്യൺ യൂറോ ആണ് ട്രാൻസ്ഫർ തുക. മാർട്ടിനസ് 2027 വരെയുള്ള കരാർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒപ്പുവെക്കും.
20220701 121255
വരും ദിവസങ്ങളിൽ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും. നേരത്തെ മലാസിയയെ സ്വന്തമാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ടാം സൈനിംഗ് ആണിത്. ഇനി ഡിയോങ്ങിനെയും എറിക്സണെയും സ്വന്തമാക്കാൻ ആകും യുണൈറ്റഡ് ശ്രമിക്കുക.

മാർട്ടിനസിനായി ആഴ്സണലും രംഗത്ത് ഉണ്ടായിരുന്നു എങ്കിലും ടെൻ ഹാഗിന്റെ സാന്നിദ്ധ്യം യുണൈറ്റഡിന് ഗുണമായി. അർജന്റീനൻ താരം സെന്റർ ബാക്കായും ലെഫ്റ്റ് ബാക്കായും മിഡ്ഫീൽഡിലും കളിക്കാൻ കഴിവുള്ള താരമാണ്‌. 24കാരനായ താരം ഇപ്പോൾ അർജന്റീന ടീമിലെ സ്ഥിരാംഗമാണ്. 2019 മുതൽ താരം അയാക്സിനൊപ്പം ഉണ്ട്.