“റയൽ മാഡ്രിഡ് ഇനി ആരെയും സൈൻ ചെയ്യില്ല”

20220715 141240

റയൽ മാഡ്രിഡ് ഈ ട്രാൻസ്ഫർ വിൻഡോയിൽ ഇനി ആരെയും സൈൻ ചെയ്യില്ല എന്ന് പരിശീലകൻ കാർലോ ആഞ്ചലോട്ടി. ഈ സമ്മറിൽ രണ്ടു പേരെയാണ് റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. ഡിഫൻഡർ ആയ റുദിഗറിനെയും മധ്യനിര താരം ചൗമെനിയെയും. ഇരുവരും റയൽ മാഡ്രിഡിനൊപ്പം പ്രീസീസൺ പരിശീലനവും ആരംഭിച്ചിട്ടുണ്ട്. ഈ രണ്ട് സൈനിംഗിൽ താൻ സന്തോഷവാൻ ആണ് എന്നാണ് ആഞ്ചലോട്ടി പറയുന്നത്.

ഇനി ഒരു സൈനിംഗ് നടത്തില്ല. ഈ ടീം കരുത്തുറ്റ ടീമാണ്. ഈ ടീമിൽ താൻ സന്തോഷവാനുമാണ്. ആഞ്ചലോട്ടി പറഞ്ഞു. റുദിഗറും ചൗമെനിയുൻ വലിയ രീതിയിൽ ഞങ്ങളെ സഹായിക്കും. ഒപ്പം ഹസാർഡ് പരിക്ക് മാറി എത്തുന്നതും റയൽ മാഡ്രിഡിന് വലിയ ഗുണം ആകും എന്നും ആഞ്ചലോട്ടി പറഞ്ഞു. കഴിഞ്ഞ സീസണിൽ ലാലിഗയും ചാമ്പ്യൻസ് ലീഗും നേടാൻ ആഞ്ചലോട്ടിയുടെ റയലിനായിരുന്നു.