പി എസ് ജിയുടെ സൂപ്പർ താരം ലയണൽ മെസ്സി കൊറോണ പോസിറ്റീവ് ആയതായി ക്ലബ് സ്ഥിരീകരിച്ചു. മെസ്സി അടക്കം നാലു പി എസ് ജി താരങ്ങൾ ആണ് കൊറോണ പോസിറ്റീവ് ആയിരിക്കുന്നത്. ബെർനാട്, സർജിയോ റികോ, നതാൻ ബിറ്റുമസല എന്നിവർ ആണ് കൊറോണ പോസിറ്റീവ് ആയത്. താരങ്ങൾ എല്ലാം ഐസൊലേഷനിൽ ആണ്. ലയണൽ മെസ്സിയുടെ ആരോഗ്യ നില തൃപ്തികരമാണ് എന്ന് ക്ലബറിയിച്ചു. വാനസിനും ലിയോണും എതിരായ മത്സരം ലയണൽ മെസ്സിക്ക് നഷ്ടമാകും.