ബയേൺ മ്യൂണിക്ക് മറ്റിരു ടീമിനെ കൂടെ തകർത്തെറിഞ്ഞിരിക്കുക ആണ്. ഇന്ന് മ്യൂണിക്കിൽ വെച്ച് നടന്ന ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ പ്രീക്വാർട്ടറിൽ സാൽസ്ബർഗിന്റെ വല ബയേൺ നിറച്ചു. ഒന്നിനെതിരെ ഏഴു ഗോളുകൾക്കാണ് അവർ വിജയിച്ചത്. അഗ്രിഗേറ്റ് സ്കോറിൽ 8-2ന്റെ വിജയം ബയേൺ സ്വന്തമാക്കി.
ഇന്ന് ആദ്യ 23 മിനുട്ടിൽ തന്നെ ഹാട്രിക്ക് തികച്ച ലെവൻഡോസ്കി ആണ് ബയേൺ ജയത്തിൽ നിർണായകമായത്. ലെവൻഡൊസ്കി ഇന്ന് നേടിയ ഗോൾ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഒരു മത്സരത്തിൽ ഏറ്റവും നേരത്തെ നേടിയ ഹാട്രിക്ക് ആയി മാറി. രണ്ട് പെനാൾട്ടി ഗോളുകൾ ഈ ഹാട്രിക്കിൽ പെടുന്നു.
ലെവൻഡോസ്കി ആക്രമണം കഴിഞ്ഞതിനു ശേഷം മുള്ളർ ഇരട്ട ഗോളുകളും ഗ്നാബറി സാനെ എന്നിവർ ഒരോ ഗോൾ വീതവും നേടി.