സെർബിയയിൽ ലെവൻഡോസ്കിയുടെ താണ്ഡവം. എതിരില്ലാത്ത ആറ് ഗോളിന്റെ വമ്പൻ ജയം ചാമ്പ്യൻസ് ലീഗിൽ നേടി ബയേൺ മ്യൂണിക്ക്. ഒരു താരത്തിന്റെ ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വേഗതേയേറിയ നാല് ഗോളുകളാണ് ലെവൻഡോസ്കി അടിച്ചു കൂട്ടിയത്. 14 മിനുട്ടിലായിരുന്നു ലെവൻഡോസ്കിയുടെ നാല് ഗോൾ നേട്ടം. ലിയോൺ ഗോരെറ്റ്സ്കയും കോരെന്റിൻ ടൊളീസോയുമാണ് ബയേണിന്റെ മറ്റു ഗോളുകൾ നേടിയത്. ഈ സീസണിലെ ഗോളുകളുടെ എണ്ണം 27 ആയി ഉയർത്താനും ലെവൻഡോസ്കിക്ക് സാധിച്ചു. ചാമ്പ്യൻസ് ലീഗിൽ അഞ്ചിൽ അഞ്ച് മത്സരങ്ങളും ബയേൺ മ്യൂണിക്ക് ജയിച്ചപ്പോൾ ലെവൻഡോസ്കി യൂറോപ്യൻ ചാമ്പ്യൻഷിപ്പിലെ ഗോൾ നേട്ടം പത്തായി ഉയർത്തി. ഇൻട്രിം മാനേജറായി ചുമതലയേറ്റ ഹാൻസി ഫിസ്കിന്റെ തുടർച്ചയായ നാലാം ജയമാണിത്. 16-0 എന്ന മാർജിനിലാണ് ബയേൺ ഈ മത്സരങ്ങൾ ജയിച്ച് കയറിയത്.