കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന വിദേശ താരങ്ങളിൽ ഒന്നായ ലെസ്കോവിചും ക്ലബിൽ തുടരും. ലെസ്കോവിച് സീസൺ അവസാനിക്കും മുമ്പ് തന്നെ കേരള ബ്ലാസ്റ്റേഴ്സിൽ കരാർ പുതുക്കിയതായി വിവരങ്ങൾ ഉണ്ടായിരുന്നു. ഇന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ മാർക്കസ് ലെസ്കോവിച് കേരള ബ്ലാസ്റ്റേഴ്സിൽ തുടരും എന്ന് പറഞ്ഞു. നേരത്തെ ലൂണയും കേരള ബ്ലാസ്റ്റേഴ്സിൽ തുടരും എന്ന് വ്യക്തമായിരുന്നു. ലൂണ തന്നെ ആയിരുന്നു താരം ക്ലബിൽ തുടരും എന്ന് അറിയിച്ചത്.
ലെസ്കോവിച് ഇത്തവണ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന സെന്റർ ബാക്കായിരുന്നു. ഫൈനലിൽ പെനാൾട്ടി നഷ്ടപ്പെടുത്തു എങ്കിലും ഫൈനൽ വരെയുള്ള യാത്രയിൽ താരത്തിന്റെ പങ്ക് വലുതായിരുന്നു. ക്രൊയേഷൻ സെന്റർ ബാക്കായ മാർകോ ലെസ്കോവിച് മുമ്പ് ക്രൊയേഷ്യൻ ദേശീയ ടീമിനായി കളിച്ചിട്ടുണ്ട്. ക്രൊയേഷ്യയിലെ വലിയ ക്ലബായ ഡിനാമൊ സഗ്രബിന്റെ ഭാഗമായിരുന്നു. അടുത്തിടെ ലോണിൽ ലൊകമൊടീവിലും താരം കളിച്ചിരുന്നു.
ക്രൊയേഷ്യയെ അണ്ടർ 18 മുതൽ സീനിയർ തലം വരെ പ്രതിനിധീകരിച്ചു. 2014ൽ ആയിരുന്നു ദേശീയ സീനിയർ ടീമിനായുള്ള അരങ്ങേറ്റം. പക്ഷെ വളരെ കുറച്ചു മത്സരങ്ങളെ ദേശീയ ടീമിന്റെ ജേഴ്സിയിൽ കളിക്കാൻ ആയിരുന്നുള്ളൂ. സഗ്രബിനായി കളിക്കുന്ന കാലത്ത് അഞ്ചോളം കിരീടം താരം നേടിയിട്ടുണ്ട്.