പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂൾ പുതിയ ലെഫ്റ്റ് ബാക്കിനെ ടീമിൽ എത്തിച്ചു. 24കാരനായ കോസ്റ്റാസ് സിമികാസ് ആണ് ലിവർപൂളുമായി കരാർ ഒപ്പുവെച്ചത്. നാലു വർഷത്തേക്കുള്ള കരാറിലാണ് താരം ഒപ്പുവെച്ചത്. ഗ്രീക്ക് ക്ലബായ ഒളിമ്പിയാകോസിൽ നിന്നാണ് താരം ഇംഗ്ലണ്ടിലേക്ക് എത്തുന്നത്. 2015ൽ ഒളിമ്പിയാകോസിനായി അരങ്ങേറ്റം നടത്തിയ കോസ്റ്റാസ് ഇതിനകം ക്ലബിനായി നൂറോളം മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
നോർവിച് സിറ്റി താരമായ ജമാൽ ലൂയിസിനെ സ്വന്തമാക്കാനുള്ള ശ്രമം പാഴായതിന് പിന്നാലെയാണ് കോസ്റ്റാസിനെ ലിവർപൂൾ സൈൻ ചെയ്തത്. ലെഫ്റ്റ് ബാക്കിൽ റോബേർട്സണ് ഒരു വെല്ലുവിളി ആകാൻ താരത്തിനായേക്കും. ഈ സീസണിൽ ഒളിമ്പിയാകോസിനെ ഗ്രീക്ക് ചാമ്പ്യന്മാരാക്കുന്നതിലും കോസ്റ്റാസ് വലിയ പങ്കുവഹിച്ചിരുന്നു.