ഇന്നലെ ഇറ്റലിയിലെ സീരി എ മത്സരങ്ങൾ കൂടെ അവസാനിച്ചതോടെ യൂറോപ്പിലെ പ്രധാന അഞ്ചു ലീഗുകളും അവസാനിച്ചു. പ്രീമിയർ ലീഗ്, ലാലിഗ, ബുണ്ടസ് ലീഗ, ഫ്രഞ്ച് ലീഗ് എന്നിവ നേരത്തെ തന്നെ അവസാനിച്ചിരുന്നു. ഈ അഞ്ചു ലീഗുകളിലെയും വിജയികളെയും യൂറോപ്യൻ യോഗ്യത നേടിയവരെയും റിലഗേറ്റ് ആയവരെയും ആണ് ചുവടെ ചുരുക്കത്തിൽ രേഖപ്പെടുത്തുന്നത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗ്;
1, ലിവർപൂൾ; 99 പോയിന്റുമായി ലിവർപൂൾ ചാമ്പ്യന്മാർ. ലിവർപൂളിന്റെ ആദ്യ പ്രീമിയർ ലീഗ് കിരീടം.
2, മാഞ്ചസ്റ്റർ സിറ്റി; 81 പോയിന്റ്
3, മാഞ്ചസ്റ്റർ യുണൈറ്റഡ്; 66 പോയിന്റ്
4, ചെൽസി; 66 പോയിന്റ്
ഈ നാലു ടീമുകളും ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടി.
•ലെസ്റ്റർ സിറ്റി, ടോട്ടൻഹാം, ആഴ്സണൽ എന്നിവർ യൂറോപ്പ ലീഗിനും യോഗ്യത നേടി. ആഴ്സണൽ എഫ് എ കപ്പ് നേടിക്കൊണ്ടാണ് യൂറോപ്പ ലീഗിന് യോഗ്യത നേടിയത്.
•ബൗണ്മത്, വാറ്റ്ഫോർഡ്, നോർവിച് എന്നീ ടീമുകൾ ആണ് റിലഗേറ്റഡ് ആയത്.
ലാലിഗ;
1, റയൽ മാഡ്രിഡ്; അവസാനം നടത്തിയ അപരാജിത കുതിപ്പിന് ഒടുവിൽ 87 പോയിന്റുമായി സിദാന്റെ ടീം ലാലിഗ കിരീടം ഉയർത്തി
2, ബാഴ്സലോണ – 82 പോയിന്റ്
3, അത്ലറ്റിക്കോ മാഡ്രിഡ് – 70 പോയിന്റ്
4, സെവിയ്യ – 70 പോയിന്റ്
ഈ നാലു ടീമുകളും ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടി.
•വിയ്യറയൽ, റയൽ സോസിഡാഡ്, ഗ്രാനഡ എന്നിവർ യൂറോപ്പ ലീഗിന് യോഗ്യത നേടി
•ലെഗനെസ്, മയ്യോർക, എസ്പാൻയോൾ എന്നിവർ റിലഗേറ്റഡ് ആവുകയും ചെയ്തു.
ബുണ്ടസ് ലീഗ;
1, ബയേൺ മ്യൂണിച് – 82 പോയിന്റുമായി ബയേൺ മ്യൂണിച് ഒരിക്കൽ കൂടെ ജർമ്മൻ ചാമ്പ്യന്മാരായി. ഹാൻസ് ഫ്ലിക്കിന്റെ ആദ്യ കിരീടം
2, ബൊറൂസിയ ഡോർട്മുണ്ട് – 69 പോയിന്റ്
3, ലെപ്സിഗ് – 66 പോയിന്റ്
4, മൊഞ്ചൻ ഗ്ലാഡ്ബാച് – 65 പോയിന്റ്
ഈ നാലു ടീമുകളും ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടി.
•ബയേർ ലെവർകൂസൻ, ഹോഫൻഹെയിം, വോൾവ്സ്ബർഗ് എന്നിവർ യൂറോപ്പ് ലീഗിനും യോഗ്യത നേടി
•ഫോർച്യുണ ഡുസൽഡോർഫും പാഡെർബോർണും ആണ് റിലഗേറ്റ് ആയത്.
സീരി എ;
1, യുവന്റസ് – 83 പോയിന്റുമായി യുവന്റസ് കിരീടം നേടി. യുവന്റസിന്റെ തുടർച്ചയായ ഒമ്പതാം കിരീടമാണിത്.
2, ഇന്റർ മിലാൻ – 82 പോയിന്റ്
3, അറ്റലാന്റ – 78 പോയിന്റ്
4, ലാസിയോ – 78 പോയിന്റ്
ഈ നാലു ടീമുകളും ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടി.
• റോമ, മിലാൻ എന്നിവർ യൂറോപ്പ ലീഗിനും യോഗ്യത നേടി.
•ലെചെ, ബ്രെഷ, സ്പാൽ എന്നീ ടീമുകൾ ആണ് റിലഗേറ്റഡ് ആയത്.
ഫ്രഞ്ച് ലീഗ്;
1, പി എസ് ജി. കൊറോണ കാരണം മത്സരങ്ങൾ പകുതിക്ക് നിർത്തിയതിനാൽ ശരാർശരി പോയിന്റ് കണക്കാക്കി ആണ് ഫ്രാൻസിൽ ചാമ്പ്യന്മാരെ കണ്ടെത്തിയത്.
2, മാഴ്സെ
3, റെന്നെസ്
ഈ മൂന്ന് ടീമുകൾ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടി.
•ലില്ലെ, നീസ്, റെയിംസ് എന്നിവർ യൂറോപ്പ ലീഗിനും യീഗ്യത നേടി.
•അമിയൻസ്, തുലൂസ് എന്നിവരാണ് റിലഗേറ്റഡ് ആയ ടീമുകൾ.