കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ ലീഗിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട് എന്ന് പരിശീലകൻ ഇവാൻ വുകമാനോവിച് പറഞ്ഞു. ഇനി ഏഴു മത്സരങ്ങൾ കൂടിയാണ് ഉള്ളത്. ആ മത്സരങ്ങൾ എല്ലാം വിജയിക്കണം എന്ന രീതിയിൽ കളിക്കും. എല്ലാ ടീമും ഒന്നാമത് എത്താൻ ആണ് ആഗ്രഹിക്കുന്നത്. ഞങ്ങളും അത് ആഗ്രഹിക്കുന്നു. ഇവാൻ പറഞ്ഞു. എന്നാൽ ആ ആഗ്രഹം എളുപ്പം നടക്കില്ല എന്നും ഇവാൻ വുകമാനോവിച് പറഞ്ഞു.
ഈ സീസൺ ആരംഭിച്ചത് വരും സീസണുകളിലേക്ക് കൂടി ടീമിനെ ഒരുക്കുക എന്ന ഉദ്ദേശത്തോടെയാണ്. അതാണ് ടീം ചെയ്ത് കൊണ്ടിരിക്കുന്നത്. അതിനിടയിൽ ഒന്നാമത് ഫിനിഷ് ചെയ്യുക ആണെങ്കിൽ അത് ബോണസ് ആയി കാണാം. ഇവാൻ പറഞ്ഞു. ഒന്നാം സ്ഥാനത്തിനായി വേറെയും ടീമുകൾ പൊരുതുന്നുണ്ട്. അതുകൊണ്ട് തന്നെ കാര്യങ്ങൾ എളുപ്പമല്ല. അവസാനം വരെ പൊരുതുക ആണ് വഴി. ഇവാൻ പറഞ്ഞു. ആരാധകർക്കും ഒന്നാം സ്ഥാനം സന്തോഷം നൽകും എന്നും എന്നാൽ ഐ എസ് എൽ തുല്യ ശക്തികൾ കളിക്കുന്ന ലീഗാണെന്നും അദ്ദേഹം പറഞ്ഞു.