രണ്ടു ഗോൾ അടിച്ചു എമ്പപ്പെ, രണ്ടു ഗോൾ അടിപ്പിച്ചു മെസ്സി, പി.എസ്.ജിക്ക് തിരിച്ചു വരവ് ജയം

Wasim Akram

ഫ്രഞ്ച് ലീഗ് വണ്ണിൽ സെറ്റ് എത്തിനെയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചു പാരീസ് സെന്റ് ജർമൻ. പി.എസ്.ജി ആധിപത്യം കണ്ട മത്സരത്തിൽ അവരെ ഇടക്ക് പരീക്ഷിക്കാൻ എതിരാളികൾക്ക് ആയി. മത്സരത്തിൽ 3 ഗോളുകൾ നേടിയ പി.എസ്.ജിയുടെ മൂന്നു ശ്രമങ്ങൾ പോസ്റ്റിൽ ഇടിച്ചും മടങ്ങി. മത്സരത്തിൽ 16 മിനിറ്റിൽ ഡെന്നിസ് നേടിയ ഗോൾ പി.എസ്.ജിയെ ഞെട്ടിച്ചു. എന്നാൽ ആദ്യ പകുതി അവസാനിക്കും മുമ്പ് കിലിയൻ എമ്പപ്പെ പാരീസിനെ മത്സരത്തിൽ ഒപ്പമെത്തിച്ചു. ലയണൽ മെസ്സിയുടെ ത്രൂ ബോളിൽ നിന്നായിരുന്നു എമ്പപ്പെയുടെ ഗോൾ.

Screenshot 20220227 024725

രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ പാരീസ് മത്സരത്തിൽ മുന്നിലെത്തി. ഇത്തവണയും മെസ്സിയുടെ മികച്ച ഒരു പാസിൽ നിന്നു എമ്പപ്പെ പാരീസിന്റെ രണ്ടാം ഗോൾ കണ്ടത്തി. സീസണിൽ ലീഗിൽ മെസ്സി നൽകുന്ന പത്താം അസിസ്റ്റ് ആയിരുന്നു ഇത്. 52 മത്തെ മിനിറ്റിൽ എമ്പപ്പെയുടെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഡാനിലോ ആണ് പി.എസ്.ജി ഗോൾ വേട്ട അവസാനിപ്പിച്ചത്. മത്സരത്തിൽ മെസ്സി, എമ്പപ്പെ, നെയ്മർ കൂട്ടുകെട്ട് നിരവധി അവസരങ്ങൾ ആണ് സൃഷ്ടിച്ചത്. മനോഹരമായ ഫുട്‌ബോൾ ആണ് പലപ്പോഴും കാണാൻ ആയത്. എന്നാൽ പലപ്പോഴും നിർഭാഗ്യവും മെസ്സിക്ക് അവസരങ്ങൾ മുതലാക്കാൻ ആവത്തതും പി.എസ്.ജിയുടെ ഗോളുകൾ മൂന്നിൽ നിർത്തി. ലീഗിൽ പി.എസ്.ജി ബഹുദൂരം മുന്നിലാണ്.