പെനാൽറ്റി ഗോളുമായി മെസ്സി, ബാഴ്സയെ സമനിലയിൽ കുരുക്കി കാദിസ്

Jyotish

ലാ ലീഗയിൽ ബാഴ്സലോണക്ക് സമനില. കളിയുടെ അവസാന നിമിഷങ്ങളിൽ സംഭവിച്ച പെനാൽറ്റിയാണ് ബാഴ്സലോണ കാദിസിനോട് സമനില വഴങ്ങാൻ കാർണം. അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസ്സിയുടെ പെനാൽറ്റിയാണ് ബാഴ്സലോണക്ക് ആദ്യ പകുതിയിൽ ലീഡ് നൽകിയത്‌. ബാഴ്സ ജയമുറപ്പിച്ചെന്നു കരുതിയപ്പോളാണ് 89ആം മിനുട്ടിലെ പെനാൽറ്റി ക്യാമ്പ് നൂവിൽ ബാഴ്സക്ക് തിരിച്ചടിയായത്.

അലെക്സ് ഫെർണാണ്ടസ് ആണ് കാദിസിന് വേണ്ടി സമനില ഗോൾ അടിച്ചത്. പിഎസ്ജിയോടേറ്റ 4-1ന്റെ പരാജയഭാരം മറക്കാതെയായിരുന്നു ബാഴ്സലോണ ഇന്നിറങ്ങിയതെന്ന് വേണം പറയാൻ. ഈ സീസണിലെ 16ആം ഗോൾ മെസ്സി അടിച്ചെങ്കിലും സമനില വഴങ്ങാനായിരുന്നു ബാഴ്സക്ക് വിധി. റയൽ മാഡ്രിഡ് ഫാനും റയൽ താരം നാച്ചോ ഫെർണാണ്ടസിന്റെ സഹോദരനുമാണ് അലെക്സ് ഫെർണാണ്ടസ്. ഫ്രാങ്കി ഡിയോങ്ങിന്റെയും പെഡിയുടേയും ഗോളുകൾ റഫറി ഓഫ്സൈട് വിളിക്കുകയും ചെയ്തു.