ജനുവരി ട്രാൻസ്ഫർ ജാലകം അടക്കാനിരിക്കെ ഒസ്മാൻ ഡെംബെലെക്ക് മേൽ കരാറിനായി സമ്മർദ്ദം ചെലുത്തി ബാഴ്സലോണ.
കരാർ ഒപ്പിട്ടില്ല എങ്കിൽ വിൽക്കും എന്ന അന്ത്യശാസനവുമായി ബാഴ്സലോണ പരിശീലകൻ സാവി രംഗത്തെത്തി. പുതിയ കരാർ ഒപ്പിട്ടില്ലെങ്കിൽ ഡെംബെലയെ ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ തന്നെ വിൽക്കും എന്ന കാര്യം ഉറപ്പായി.
2017ൽ ബൊറുസിയ ഡോർട്ട്മുണ്ടിൽ നിന്നും 145 മില്ല്യൺ യൂറോയ്ക്കാണ് ഫ്രഞ്ച് താരം ഡെംബെല ക്യാമ്പ് നൂവിലെത്തുന്നത്. ഡെംബെലെയുടെ കരാറിൽ ആറ് മാസം മാത്രമാണ് ബാക്കിയുള്ളത്. ഡെംബെലെയുമായി പുതിയ കരാറിൽ ഏർപ്പെടാൻ ബാഴ്സലോണ ഏറെക്കാലമായി ശ്രമിക്കുന്നു. കൊറോണയും പരിക്കും ഡെംബെലെയെ ഈ സീസണിൽ പുറത്തിരുത്തി. 2021-22 സീസണിൽ ഡെംബെലെ 11 മത്സരങ്ങളിൽ മാത്രമാണ് കളിക്കളത്തിൽ ബാഴ്സക്കായി ഇറങ്ങിയത്. ഈ സീസണിൽ ഒരു ഗോളും രണ്ട് അസിസ്റ്റുകളും മാത്രമാണ് ഡെംബെലെക്ക് നേടാനായത്.