കേരള വനിതാ ലീഗ്; കടത്തനാട് രാജ ലൂക സോക്കറിനെ തോൽപ്പിച്ചു

Newsroom

Img 20220111 225643

കേരള വനിതാ ലീഗിൽ കടത്തനാട് രാജക്ക് മികച്ച വിജയം. ഇന്ന് നടന്ന മത്സരത്തിൽ ലൂക സോക്കർ ക്ലബിനെയാണ് കടത്തനാട് രാജ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു കടത്തനാട് രാജയുടെ വിജയം. ആദ്യ പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. 31ആം മിനുട്ടിൽ നീലാംബരി ആണ് കടത്തനാട് രാജയ്ക്ക് ലീഡ് നൽകിയത്. പിന്നാലെ 45ആം മിനുട്ടിൽ ദിവ്യ കൃഷ്ണൻ വിജയം ഉറപ്പിച്ച മൂന്നാം ഗോളും നേടി. കടത്തനാട് രാജയുടെ സീസണിലെ രണ്ടാം വിജയം ആണിത്.