5 വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം തിരികെ എത്തുന്ന കേരള വനിതാ ഫുട്ബോൾ ലീഗിന് നാളെ തുടക്കം. ഇന്ന് കൊച്ചിയിൽ നടന്ന പത്ര സമ്മേളനത്തിലൂടെ കേരള വനിതാ ലീഗിലെ ടീമുകളെ ഔദ്യോഗികമായി കെ എഫ് എ അവതരിപ്പിച്ചു. ആറ് ടീമുകളുടെ ക്യാപ്റ്റന്മാരും ചടങ്ങിൽ പങ്കെടുത്തു. പ്രമുഖ സിനിമാ നടന ജയറാമിന്റെ മകളും കലാകാരിയുമായ മാളവിക ജയറാം ചടങ്ങിൽ മുഖ്യാതിഥി ആയി. സ്കോർലൈൻ കെ എഫ് യുമായി സഹകരിക്കാൻ തുടങ്ങുയതിന്റെ ആദ്യ ചുവടായി കേരള വനിതാ ലീഗിനെ കാണാം എന്ന് കെ എഫ് എ ഓണററി പ്രസിഡന്റ് മേത്തർ പറഞ്ഞു.
6 ടീമുകൾ ആണ് ലീഗിൽ പങ്കെടുക്കുന്നത്. ഗോകുലം കേരള, ലുക സോക്കർ, കേരള യുണൈറ്റഡ്, കടത്തനാട് രാജ, ഡോൺ ബോസ്കോ, ട്രാവൻകൂർ റോയൽസ് എന്നീ ടീമുകളാണ് വനിതാ ലീഗിന്റെ ഭാഗമാകുന്നത്.
ജനുവരി അവസാനം വരെ ടൂർണമെന്റ് നീണ്ടു നിൽക്കും. ഒറ്റ ലെഗ് ഉള്ള മത്സരങ്ങളായി ആകും ലീഗ് നടക്കുക. കേരളത്തിന്റെ അഭിമാനമായ ഗോകുലം ആകും ലീഗിലെ ഫേവറിറ്റ്സ്. ഇപ്പോൾ ഇന്ത്യൻ ചാമ്പ്യന്മാരാണ് ഗോകുലം കേരള വനിതകൾ.
നേരത്തെ 2014-15 സീസണിലും 2015-16 സീസണിലും വനിതാ പ്രീമിയർ ലീഗ് നടന്നിരുന്നു. ഒരു തവണ വയനാട് WFCയും ഒരു തവണ മാർത്തോമ കോളേജും കിരീടം നേടി. അവസാനം ലീഗ് നടന്നപ്പോൾ ആകെ നാലു ടീമുകൾ മാത്രമെ പങ്കെടുത്തിരുന്നുള്ളൂ. ഈ വരുന്ന ലീഗ് ചാമ്പ്യന്മാരാകും കേരളത്തെ പ്രതിനിധാനം ചെയ്ത് ഇന്ത്യൻ വനിതാ ലീഗിൽ കളിക്കുക. നാളെ ആദ്യ മത്സരത്തിൽ ലുക സോക്കർ ക്ലബ് ട്രാവങ്കൂർ റോയൽസിനെ നേരിടും. മത്സരങ്ങൾ തത്സമയം സ്പോർട്കാസ്റ്റിന്റെ യൂടൂബ് ചാനൽ വഴി കാണാൻ ആകും.
Luca Soccer Club
Travancore Riyals
Kadathanad Raja
Don Bosco
Gokulam Kerala
Kerala United