കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ഘാന സ്‌ട്രൈക്കർ ക്വാമെ പെപ്ര കൊച്ചിയിൽ എത്തി

Newsroom

Picsart 23 09 02 00 53 52 260
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഈ സീസണിലെ വിദേശ സൈനിങിൽ ഒന്നാമ ഘാന സ്‌ട്രൈക്കർ ക്വാമെ പെപ്രയെ ടീമിനൊപ്പം ചേർന്നു. താരം കഴിഞ്ഞ ദിവസം കൊച്ചിയിൽ എത്തി. ടീമിനൊപ്പം പരിശീലനം നടത്തുകയും ചെയ്തു. ബ്ലാസ്റ്റേഴ്സിനൊപ്പം താരം ഇനി യു എ ഇയിലേക്ക് യാത്ര തിരിക്കും‌. സൊറ്റൊരിയോയും ദിമിത്രസും പരിക്കിന്റെ പിടിയിൽ ആയതിനാൽ ക്വാമെ ആകും സീസൺ തുടക്കത്തിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രധാന സ്ട്രൈക്കർ‌‌‌.

കേരള 23 09 02 00 53 42 778

2025 വരെ നീണ്ടു നിൽക്കുന്ന രണ്ട് വർഷത്തെ കരാറിൽ ആണ് ക്വാമ പെപ്ര ബ്ലാസ്റ്റേഴ്സിൽ എത്തിയത്. ഘാനയിലെ കുമാസിയിൽ നിന്നുള്ള പെപ്രയ്ക്ക് ഘാന, ദക്ഷിണാഫ്രിക്ക, ഇസ്രായേൽ എന്നിവിടങ്ങളിലെ ആദ്യ ഡിവിഷനുകളിൽ കളിച്ച പരിചയമുണ്ട്.

ഘാന പ്രീമിയർ ലീഗിൽ പ്രാദേശിക ക്ലബ്ബായ കിംഗ് ഫൈസൽ എഫ്‌സിക്ക് വേണ്ടി നടത്തിയ മികച്ച പ്രകടനത്തിലൂടെയാണ് 22കാരനായ സ്‌ട്രൈക്കർ ആദ്യം ശ്രദ്ധ നേടിയത്. 2019 ലെ തന്റെ അരങ്ങേറ്റ സീസണിൽ 13 മത്സരങ്ങളിൽ നിന്ന് 2 ഗോളുകൾ അദ്ദേഹം നേടി. 2020/21 സീസണിൽ, പെപ്ര 12 ഗോളുകളും നേടി, തന്റെ ക്ലബ്ബിന്റെ ടോപ് സ്‌കോററായും ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ രണ്ടാമത്തെ താരമായും ഫിനിഷ് ചെയ്തു.

പെർപ്പ പിന്നീട് 2021-ൽ ഒർലാൻഡോ പൈറേറ്റ്‌സിലേക്ക് മാറി. അവുടെ പൈറേറ്റ്‌സ് പ്ലെയർ ഓഫ് ദി സീസൺ ആയി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, തന്റെ അരങ്ങേറ്റ സീസണിലെ ശ്രദ്ധേയമായ 7 ഗോളുകൾക്ക് ശേഷം DStv പ്രീമിയർഷിപ്പ് യംഗ് പ്ലെയർ ഓഫ് ദി സീസൺ ഷോർട്ട്‌ലിസ്റ്റിൽ ഇടം നേടി.