ഇന്ത്യയ്ക്ക് വേണ്ടി പാക്കിസ്ഥാന്റെ തുടര്‍ച്ചയ്ക്ക് തുടക്കമിട്ടത് ഇന്നലെ കുല്‍ദീപ് യാദവ് ആയിരുന്നു. പാക്കിസ്ഥാന് വേണ്ടി ഒരു കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയായിരുന്നു ബാബര്‍ അസമിനെയും ഫകര്‍ സമനെയും കുല്‍ദീപ് പുറത്താക്കിയ ശേഷം മത്സരത്തിലേക്ക് ഒരു തിരിച്ചുവരവ് പോലും നടത്താതെ പാക്കിസ്ഥാന്‍ കീഴടങ്ങുകയായിരുന്നു. ഇന്ത്യയുടെ ചൈനമാന്‍ സ്പിന്നറെ ഏറെ പുകഴ്ത്തിയാണ് ഇന്നലെ വിരാട് കോഹ‍്‍ലി മാച്ച് പ്രസന്റേഷനില്‍ സംസാരിച്ചത്.
ബാബര്‍ അസമിനെ താരം പുറത്താക്കിയ പന്ത് അവിശ്വസനീയമാണെന്നും ആ പന്തിന്റെ ഡ്രിഫ്ടും ടേണും ബാറ്റ്സ്മാനെ ബീറ്റ് ചെയ്തതുമെല്ലാം കണ്ണിനു കുളിരേകുന്ന കാഴ്ചയാണെന്ന് വിരാട് പറഞ്ഞു. നീണ്ട സ്പെല്‍ കുല്‍ദീപിനു കൊടുത്തപ്പോള്‍ താരത്തിനു തന്റെ റിഥം വീണ്ടെടുക്കുവാന്‍ സാധിച്ചുവെന്നും ഇംഗ്ലണ്ടിലെത്തിയ ശേഷം താരം ഏറ്റവും മികച്ച രീതിയില്‍ പന്തെറിഞ്ഞതിപ്പോളാണെന്നും കോഹ്‍ലി പറഞ്ഞു.
ചഹാലിനൊപ്പം താരത്തിന്റെ ആത്മവിശ്വാസം കൂടി ഉയര്‍ന്നാല്‍ അത് ഇന്ത്യയുടെ ലോകകപ്പ് സാധ്യതകളിലെ നിര്‍ണ്ണായക സ്വാധീനമാകുമെന്നും വിരാട് കോഹ്‍ലി പറഞ്ഞു.