ഗോൾഡൻ ത്രെഡ്സ് എഫ്സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് ആദ്യ ജയം സ്വന്തമാക്കി കേരളാ ബ്ലാസ്റ്റേഴ്സ്.
മത്സരത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ മുഹമ്മദ് ജാസിമിന്റെ ഗോളിലൂടെ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സ്, പതിനൊന്നാം മിനിറ്റിൽ ഗൌരവ് കൺകോറിന്റെ ഗോളിലൂടെ ലീഡുയർത്തി.
മറുവശത്ത് ഗോൾഡൻ ത്രെഡ്സിനായി മുപ്പത്തിയാറാം മിനിറ്റിൽ ഇസഹാക്ക് നുഹു ഒരു ഗോൾ മടക്കി. ആദ്യ പകുതി 2 -1 എന്ന സ്കോറിന് അവസാനിച്ചു. അറുപത്തിയേഴാം മിനിറ്റിൽ ഗോൾഡൻ ത്രെഡസ് ജോസഫ് റ്റെറ്റീയിലൂടെ സ്കോർ സമനിലയിലാക്കി. അവസാനം 75ആം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ ശ്രീക്കുട്ടൻ വിജയ ഗോൾ നേടി. 
ഈ മത്സരത്തോടെ ഏഴു കളികളിൽ നിന്ന് അഞ്ച് ജയവുമായി ഗോൾഡൻ ത്രെഡ്സ് എഫ് സി ഗ്രൂപ്പ് ബി-യിൽ നാലമതും, ഏഴു മത്സരങ്ങളിൽ നിന്ന് ആദ്യ ജയത്തോടെ ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പിൽ പത്താം സ്ഥാനത്തുമാണ്.
ബ്ലാസ്റ്റേഴ്സിന്റെ ഗൌരവ് കൺകോൺക്കാറാണ് മത്സത്തിലെ താരം.













