കേരള പ്രീമിയർ ലീഗ് 2018-19 സീസൺ ആരംഭം തീരുമാനമായി. ഡിസംബർ എട്ടിനാകും കേരള പ്രീമിയർ ലീഗിന്റെ ഉദ്ഘാടന മത്സരം നടക്കുക. കെ പി എല്ലിൽ ആദ്യമായി പങ്കെടുക്കുന്ന ആർ എഫ് സി കൊച്ചിന്റെ ഹോം മത്സരത്തോടെയാണ് ലീഗിന് തുടക്കമാവുക. ലീഗിന്റെ ഗ്രൂപ്പുകളും ഫിക്സ്ചറുകളും ഉടൻ തന്നെ കേരള ഫുട്ബോൾ അസോസിയേഷൻ പുറത്ത് വിടും. ആർ എഫ് സി കൊച്ചിന്റെ ഹോം ഗ്രൗണ്ടായ മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ വെച്ചാകും ലീഗിന്റെ ഉദ്ഘാടനം നടക്കുക.
14 ടീമുകൾ ആണ് ഇത്തവണ ലീഗിൽ പങ്കെടുക്കുക. കേരള പ്രീമിയർ ലീഗിൽ ആദ്യമായാണ് ഇത്രയും ടീമുകൾ പങ്കെടുക്കുന്നത്. ലൈവ് ടെലികാസ്റ്റ് ഉള്ള ആദ്യ കേരള പ്രീമിയർ ലീഗ് കൂടിയാകും ഇത്. ഓൺലൈൻ സ്ട്രീമിംഗ് ഒലാറ്റ്ഫോമായാ മൈകൂജോ ആകും മത്സരങ്ങൾ തത്സമയം പ്രേക്ഷകരിൽ എത്തിക്കുക. മൈ കൂജോയുടെ മൊബൈൽ ആപ്ലിക്കേഷൻ വഴിയും മത്സരം തത്സമയം കാണാം. ശനി ഞായർ ദിവസങ്ങളിൽ മാത്രമായിരിക്കും മത്സരങ്ങൾ നടക്കുക എന്ന പ്രത്യേകതയും ഇത്തവണത്തെ ലീഗിന് ഉണ്ട്.
ലീഗിലെ ടീമുകൾ:
ഗോകുലം കേരള എഫ് സി, കേരള ബ്ലാസ്റ്റേഴ്സ്, എഫ് സി കേരള, എഫ് സി തൃശ്ശൂർ, സാറ്റ് തിരൂർ, ക്വാർട്സ് കോഴിക്കോട്, ആർ എഫ് സി കൊച്ചിൻ, കോവളം എഫ് സി, ഗോൾഡൻ ത്രെഡ്സ്, എസ് ബി ഐ, കൊച്ചിൻ പോർട്, ഇന്ത്യൻ നേവി, കേരള പോലീസ്, സെൻട്രൽ എക്സൈസ്