കെ.പി.എൽ വാതുവെപ്പ്, പരിശീലകനും വിക്കറ്റ് കീപ്പറും അറസ്റിൽ

Staff Reporter

കർണാടക പ്രീമിയർ ലീഗിൽ ബെറ്റിങ് വിവാദത്തിൽ ടീം പരിശീലകനും വിക്കറ്റ് കീപ്പറും അറസ്റ്റിൽ. 2018 കെ.പി.എൽ സീസണിൽ ബെംഗളൂരു ബ്ലാസ്റ്റേഴ്സും ബെൽഗാവി പാന്തേഴ്‌സും തമ്മിൽ നടന്ന മത്സരത്തിലാണ് വാതുവെപ്പ് നടന്നത്.

ബെംഗളൂരു ബ്ലാസ്റ്റേഴ്‌സ്  ബൗളിംഗ് പരിശീലകൻ വിനു പ്രസാദിനെയും ഹൂബ്ലി ടൈഗേഴ്‌സ് വിക്കറ്റ് കീപ്പർ എം വിശ്വനാഥനെയുമാണ് ക്രൈം ബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തത്. വാതുവെപ്പിന്റെ ഇടനിലക്കാരെയും ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

മത്സരത്തിൽ പതുക്കെ ബാറ്റ് ചെയ്യാൻ വേണ്ടി 5 ലക്ഷം രൂപ വിശ്വനാഥൻ കൈപറ്റിയെന്നും പോലീസ് പറഞ്ഞു.  മത്സരത്തിൽ വിശ്വനാഥൻ പതുക്കെയാണ് ബാറ്റ് ചെയ്തതെന്നും പോലീസ് പറഞ്ഞു. അതെ സമയം വാതുവെപ്പിൽ പരിശീലകൻ പ്രസാദിന്റെ പങ്ക് എന്തെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല.