തനിക്ക് പിന്തുണയുമായി എത്തിയ ബാബറിനോട് നന്ദി പറഞ്ഞു വിരാട് കോഹ്ലി

Img 20220715 204431

സമീപകാലത്തെ തന്റെ മോശം ഫോമിൽ വിഷമിക്കുന്ന വിരാട് കോഹ്ലി വലിയ വിമർശനം ആണ് നിലവിൽ പല കോണിൽ നിന്നും നേരിടുന്നത്. അതിനു ഇടയിൽ ആണ് പാകിസ്ഥാൻ താരം ബാബർ അസം ഇന്നലെ താരത്തിന് പിന്തുണയും ആയി എത്തിയത്. ഈ സമയവും കടന്നു പോവും, ശക്തമായി നിൽക്കൂ എന്നായിരുന്നു താരം സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചത്.

ഇപ്പോൾ ആ പിന്തുണക്ക് നന്ദി പറഞ്ഞു കൊണ്ടാണ് മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഇപ്പോൾ രംഗത്ത് വന്നത്. ബാബറിനോട് നന്ദി പറഞ്ഞ കോഹ്ലി ഇനിയും തിളങ്ങാനും ഉയരാനും താരത്തിന് ആവട്ടെ എന്നു ആശംസിക്കുകയും ചെയ്തു. നിലവിൽ മോശം ഫോമിലുള്ള കോഹ്ലിയെ ലോകകപ്പിനുള്ള 20-20 ടീമിൽ നിന്നു ഒഴിവാക്കണം എന്ന ആവശ്യം പല കോണിൽ നിന്നു ഉയരുന്നുണ്ട്. വിശ്രമത്തിനു ശേഷം ശക്തമായി തിരിച്ചു വരാനാവും കോഹ്ലിയുടെ ശ്രമം.