ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഇറങ്ങുമ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി നിരവധി റെക്കോർഡുകൾ ആണ് ലക്ഷ്യമിടുന്നത്. ഈ ടെസ്റ്റോടെ ഇന്ത്യയെ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ നയിക്കുന്ന ക്യാപ്റ്റൻ ആയി കോഹ്ലി മാറും. കോഹ്ലിയുടെ ടെസ്റ്റ് ക്യാപ്റ്റൻ ആയുള്ള അറുപതാം മത്സരമാകും ഇത്. മുൻ ക്യാപ്റ്റൻ ധോണിയുടെ റെക്കോർഡിനൊപ്പം ആണ് കോഹ്ലി ഇതോടെ എത്തുക.
ഈ ടെസ്റ്റിൽ 17 റൺസ് നേടിയാൽ ക്യാപ്റ്റനെന്ന നിലയിൽ 12000 റൺസിൽ കോഹ്ലി എത്തും. മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗും ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ സ്മിത്തും മാത്രമാണ് ക്യാപ്റ്റനായി 12000ൽ അധികം റൺസ് നേടിയിട്ടുള്ളത്. ഇതുപോലെ തന്നെ ഒരു സെഞ്ച്വറി കൂടെ നേടിയാൽ ക്യാപ്റ്റൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ എന്ന റെക്കോർഡും കോഹ്ലിക്ക് കുറിക്കാം. എന്നാൽ 2019ൽ ബംഗ്ലാദേശിന് എതിരെ സെഞ്ച്വറി നേടിയ ശേഷം ഒരു സെഞ്ച്വറി കോഹ്ലി നേടിയിട്ടില്ല.