ലിവർപൂൾ ഇതിഹാസം ഇയാൻ ജോൺ അന്തരിച്ചു

Skysports St John Ian Liverpool 5289776
- Advertisement -

ലിവർപൂൾ ഇതിഹാസ താരം ഇയാൻ സെന്റ് ജോൺ അന്തരിച്ചു. 82 വയസ്സായിരുന്നു. 10 വർഷത്തോളം ലിവർപൂൾ ജേഴ്സി അണിഞ്ഞ താരമാണ് ഇയാൻ. 1960കളിൽ ബിൽ ശാങ്ക്ലിക്ക് കീഴിൽ ഉയർത്തെഴുന്നേറ്റ ലിവർപൂൾ ടീമിലെ പ്രധാനി ആയിരുന്നു. ലിവർപൂളിന് വേണ്ടി 400ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 118 ഗോളുകളും ക്ലബിനായി നേടി.

സ്കോടിഷ് ക്ലബായ മതർവെലിൽ നിന്ന് 1961ൽ റെക്കോർഡ് തുകയ്ക്കായിരുന്നു ഇയാൻ ലിവർപൂളിൽ എത്തിയത്. ലിവർപൂളിനൊപ്പം രണ്ട് ലീഗ് കിരീടങ്ങൾ നേടിയ താരം 1965ലെ എഫ് എ കപ്പും സ്വന്തമാക്കി. ആ എഫ് എ കപ്പ് ഫൈനലിൽ ഇയാൻ ഗോളും നേടിയിരുന്നു. സ്കോട്ട്‌ലൻഡിനു വേണ്ടി 21 അന്താരാഷ്ട്ര മത്സരങ്ങളും ഇയാൻ കളിച്ചിട്ടുണ്ട്.

Advertisement