ഇന്ത്യന്‍ നായകന്‍ ഇതിഹാസ പദവിയ്ക്കരികെ, കോഹ്‍ലിയെ പ്രശംസിച്ച് ധോണി

Sports Correspondent

വിരാട് കോഹ്‍ലിയെ പ്രകീര്‍ത്തിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി. ഇന്ത്യയിലെ ഏറ്റവും മികച്ച താരമാണ് കോഹ്‍ലിയെന്ന് പറഞ്ഞ ധോണി കോഹ്‍ലി ഇതിഹാസ പദവിയ്ക്ക് ഏറെ അടുത്തെത്തിയെന്നും പറഞ്ഞു. എഡ്ജ്ബാസ്റ്റണില്‍ ആദ്യ ടെസ്റ്റില്‍ കോഹ്‍ലിയുടെ തകര്‍പ്പന്‍ പ്രകടനത്തെക്കുറിച്ച് ആരാഞ്ഞപ്പോളാണ് എംഎസ് ധോണിയുടെ മറുപടി.

ടെസ്റ്റില്‍ ഇന്ത്യ 31 റണ്‍സിനു പരാജയപ്പെട്ടുവെങ്കിലും വിരാട് കോഹ്‍ലി 149, 51 റണ്‍സുകള്‍ നേടി ടെസ്റ്റില്‍ മികച്ച പ്രകടനമാണ് നടത്തിയത്. ഈ പ്രകടനത്തിന്റെ ബലത്തില്‍ താരം ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തും എത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial