റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായക പദവി താൻ ഒഴിയും എന്ന് വിരാട് കോഹ്ലി പ്രഖ്യാപിച്ചു. ഈ ഐ പി എൽ സീസൺ അവസാനത്തോടെ താൻ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് കോഹ്ലി ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ ഐ പി എൽ സീസൺ തന്റെ ആർ സി ബി ക്യാപ്റ്റൻ ആയുള്ള അവസാന സീസൺ ആയിരിക്കും എന്ന് കോഹ്ലി പറഞ്ഞു. എന്നാൽ ആർ സി ബിയിൽ താൻ തുടരും എന്നും തന്റെ ഐ പി എല്ലിലെ അവസാന മത്സരം വരെ താൻ ആർ സി ബിയിൽ തന്നെ ആയിരിക്കും എന്നും കോഹ്ലി പറഞ്ഞു.
Virat Kohli to step down from RCB captaincy after #IPL2021
“This will be my last IPL as captain of RCB. I’ll continue to be an RCB player till I play my last IPL game. I thank all the RCB fans for believing in me and supporting me.”: Virat Kohli#PlayBold #WeAreChallengers pic.twitter.com/QSIdCT8QQM
— Royal Challengers Bangalore (@RCBTweets) September 19, 2021
ഇന്ത്യൻ ടീമിന്റെ ടി20 ക്യാപ്റ്റൻസി ഒഴിയാനും കോഹ്ലി നേരത്തെ തീരുമാനിച്ചിരുന്നു. ഏകദിനത്തിലും ടെസ്റ്റിലും ഒപ്പം തന്റെ ബാറ്റിംഗിലും കൂടുതൽ ശ്രദ്ധ കൊടുക്കാൻ വേണ്ടിയാണ് കോഹ്ലി ചെറിയ ഫോർമാറ്റിലെ ക്യാപ്റ്റൻസി ഒഴിയുന്നത്. അവസാന സീസൺ തന്റെ ആദ്യ ഐ പി എൽ കിരീടം നേടി അവസാനിപ്പിക്കുക ആകും കോഹ്ലിയുടെ ലക്ഷ്യം.